സമരം ഒത്തുതീര്‍പ്പായി, എല്‍ഡിഎഫ് വിഴിഞ്ഞം പ്രചാരണ ജാഥ ഉപേക്ഷിച്ചു

By Web TeamFirst Published Dec 6, 2022, 8:54 PM IST
Highlights

നാളെ രാവിലെയാണ് ജാഥ ആരംഭിക്കാനിരുന്നത്. ജാഥയുടെ ഉദ്ഘാടനം വര്‍ക്കലയില്‍ നടന്നിരുന്നു.

തിരുവനന്തപുരം: എല്‍ഡിഎഫ് വിഴിഞ്ഞം പ്രചാരണ ജാഥ ഉപേക്ഷിച്ചു. സമരം ഒത്തുതീര്‍പ്പിലായ സാഹചര്യത്തിലാണ് ജാഥ ഉപേക്ഷിച്ചത്. നാളെ രാവിലെയാണ് ജാഥ ആരംഭിക്കാനിരുന്നത്. ജാഥയുടെ ഉദ്ഘാടനം വര്‍ക്കലയില്‍ നടന്നിരുന്നു. വികസനം സമാധാനം എന്ന പേരിലായിരുന്നു എൽഡിഎഫിന്‍റെ പ്രചാരണ ജാഥ. തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം 140 ആം ദിനം പിന്നിട്ട ഇന്നാണ് സമവായമായത്. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി. 

കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5,500 മതിയെന്ന് സമരസമിതി വ്യക്തമാക്കി. അദാനി ഫണ്ടിൽ നിന്നും 2500 രൂപ തരാം എന്ന സർക്കാർ വാഗ്ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധസമിതിയെ വെക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സർക്കാർ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.

click me!