
ആലപ്പുഴ: മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ (വോട്ടിങ് മെഷീനിൽ) ഇടത് സ്ഥാനാർഥിയുടെ പേര് മാറിയെന്നു പരാതി. സിപിഐ നേതാവ് അഡ്വ. സി.എ. അരുൺകുമാർ എന്നാണ് എൽഡിഫ് സ്ഥാനാര്‍ത്ഥിയുടെ പേര്. എന്നാൽ ബാലറ്റ് യൂണിറ്റിൽ അഡ്വ. അരുൺകുമാർ സി എ എന്നാണ് രേഖപ്പെടുത്തിയത്. അഡ്വ. സി.എ. അരുൺകുമാർ എന്ന് രേഖപ്പെടുത്താനാണ് എൽഡിഎഫ് നാമനിര്‍ദ്ദേശ പത്രികയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ രീതിയിലല്ല പേര് രേഖപ്പെടുത്തിയതെന്നും അതിനാൽ ബാലറ്റ് യൂണിറ്റിൽ പേര് തിരുത്തി നൽകണം എന്നുമാണ് എൽഡിഎഫിന്റെ ആവശ്യം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam