
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ എൽഡിഎഫ് സ്ഥാപിച്ച പരസ്യബോർഡുകൾ ഉപയോഗിച്ച് യുഡിഎഫ് പ്രചാരണം നടത്തുന്ന ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നഗരത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം സഹിതം വലിയ കട്ടൗട്ടുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ച് "എൽഡിഎഫ് അല്ലാതെ മറ്റാര് " എന്ന വാചകം ഉപയോഗിച്ചാണ് പ്രചാരണം കൊഴുക്കുന്നത്. ഇതിനിടയിലാണ് ഇതേ ഫ്ലക്സ് ബോർഡുകൾ തന്നെ യുഡിഎഫ് പ്രവർത്തകരും പ്രചാരണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
എൽഡിഎഫ് ബോർഡുകൾക്ക് താഴെ നടപ്പാതയിൽ "സ്വർണം കട്ടത് ആരപ്പാ ? ഉത്തരം അറിയാൻ മുകളിലേക്ക് നോക്കൂ " എന്ന് രേഖപ്പെടുത്തിയ പോസ്റ്റർ പതിപ്പിച്ചാണ് പുതിയ പ്രചാരണം. ഈ പോസ്റ്ററിൽ ചവിട്ടി നിന്ന് നോക്കിയാൽ എൽഡിഎഫിന്‍റെ പ്രചാരണ ബോർഡിൽ "എൽ ഡി എഫ് അല്ലാതെ മറ്റാര് " എന്ന് എഴുതിയത് കാണാം എന്നതാണ് പ്രത്യേകത. സ്റ്റാച്ച്യുവിലടക്കം നഗരത്തിൽ പലേടത്തും ഇത്തരം പോസ്റ്ററുകൾ പതിപ്പിച്ച് ഇതിന്‍റെ ദൃശ്യങ്ങൾ യുഡിഎഫ് അനുകൂല പ്രൊഫൈലുകളിലൂടെ പ്രചരിപ്പിച്ചു കൂടുതൽ പേരെ ആകർഷിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam