അമ്പലപ്പുഴയിൽ 'നോ കൺഫ്യൂഷൻ' എന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി, സിപിഎമ്മിന് ആശങ്കയില്ല, ഭൂരിപക്ഷം അടക്കം പറഞ്ഞ് വിജയമുറപ്പെന്ന് എച്ച് സലാം

Published : Apr 11, 2026, 06:07 PM IST
G Sudhakaran H Salam

Synopsis

62,000-ൽ അധികം വോട്ടുകൾ നേടി വിജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാം അവകാശപ്പെടുമ്പോൾ, സുധാകരന്റെ വ്യക്തിപ്രഭാവത്തിലും വോട്ട് ചോർച്ചയിലും യുഡിഎഫ് വിജയപ്രതീക്ഷയിലാണ്.  

അമ്പലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായനായ ജി സുധാകരൻ ചുവപ്പ് ക്യാമ്പ് വിട്ട് യു ഡി എഫ്. പാളയത്തിലെത്തിയതോടെ അമ്പലപ്പുഴ മണ്ഡലം ഒരു അഭിമാന പോരാട്ടത്തിന്റെ വേദിയായിരിക്കുകയാണ്. വോട്ടെടുപ്പിന് ശേഷം മുന്നണികൾ കണക്കുകൾ നിരത്തുമ്പോൾ, വിജയത്തിൽ ഒരു സംശയവുമില്ലെന്ന് പ്രഖ്യാപിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി എച്ച് സലാം എം എൽ എ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു.

എൽ.ഡി.എഫ്. 62,000ലധികം വോട്ടുകൾ നേടുമെന്ന് സലാം അവകാശപ്പെടുന്നു. എല്ലാ ജാതി-മത വിഭാഗങ്ങളിലും പെട്ടവരും ഇടതുപക്ഷത്തിന് പുറത്തുള്ളവരും തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. യു ഡി എഫ്. സ്ഥാനാർത്ഥി ജി സുധാകരന് ലഭിക്കുന്ന ബി ജെ പി വോട്ടുകളുടെ അളവനുസരിച്ചായിരിക്കും ഭൂരിപക്ഷം മാറുന്നത്. ബി ജെ പി വോട്ടുകൾ യു ഡി എഫിലേക്ക് മറിഞ്ഞാൽ ഭൂരിപക്ഷം 5000 ആയിരിക്കുമെന്നും, ബി ജെ പി 20,000-ൽ അധികം വോട്ട് പിടിച്ചാൽ എൽ ഡി എഫ് ഭൂരിപക്ഷം 10000 കടക്കുമെന്നും സലാം കണക്കുകൂട്ടുന്നു.

വഞ്ചനയുടെ രാഷ്ട്രീയത്തോട് അമ്പലപ്പുഴ വിടപറയുമെന്നും രാഷ്ട്രീയ നെറിവ് ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കുറിച്ചു. മണ്ഡലത്തിൽ സി.പി.എമ്മിന് നേരിയ ആശങ്കയുണ്ടെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ നിന്ന് വോട്ട് ചോർന്നോ എന്ന സംശയം ചില നേതാക്കൾക്കുണ്ട്. ദീർഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച സുധാകരന് വ്യക്തിപരമായുള്ള സ്വാധീനം വോട്ടായി മാറുമോ എന്നതാണ് സി പി എമ്മിനെ ചിന്തിപ്പിക്കുന്നത്. പാർട്ടിയിലെ അമർഷം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്.

മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയും നേരിട്ടെത്തി പ്രചാരണം നടത്തിയ മണ്ഡലമായതിനാൽ വിജയം ഇടതുപക്ഷത്തിന് അനിവാര്യമാണ്. മറുവശത്ത്, ജി സുധാകരനും യു ഡി എഫും വലിയ ആത്മവിശ്വാസത്തിലാണ്. യു ഡി എഫിന്റെ ഉറച്ച വോട്ടുകൾക്ക് പുറമെ സുധാകരന്റെ വ്യക്തിപ്രഭാവം കൊണ്ട് ലഭിക്കുന്ന വോട്ടുകളും എൽ ഡി എഫിൽ നിന്നുള്ള ചോർച്ചയും ചേർന്ന് 5000 മുതൽ 10000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് അവരുടെ അവകാശവാദം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മലപ്പുറത്ത് സ്ട്രോങ് റൂം തുറക്കാൻ നിർദേശം നൽകി': കളക്ടർക്കെതിരെ ആരോപണവുമായി യുഡിഎഫ്
പൊലീസുകാർ സഞ്ചരിച്ച ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്