
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുന്നണിയിലുണ്ടായ ധാരണയനുസരിച്ച് സിപിഎം 15 സീറ്റിലും സിപിഐ മൂന്ന് സീറ്റിലും എൽജെഡി നാല് സീറ്റിലും എൻസിപി, ഐഎൻഎൽ, കേരള കോൺഗ്രസ് എം എന്നീ പാർട്ടികൾക്ക് ഓരോ സീറ്റുകൾ വീതവും ലഭിക്കും.
നരിക്കുനി,ഓമശ്ശേരി, എന്നീ ഡിവിഷനുകളില്‍ എല്‍.ഡി.എഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരിക്കും
മത്സരിക്കുക. ഓരോ പാര്‍ടിക്കും നിശ്ചയിച്ച സീറ്റുകളില്‍ താഴെപറയുന്നതനുസരിച്ച് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു.
സി.പി.ഐ(എം)
1. എടേച്ചരി സുരേഷ് കൂടത്താംകണ്ടി
2. മൊകേരി പി. സുരേന്ദ്രൻ
3. കുറ്റ്യാടി സി.എം. യശോദ
4. പേരാമ്പ്ര ഷീജ ശശി
5. ബാലുശ്ശേരി പി.പി. പ്രേമ
6. ഈങ്ങാപ്പുഴ വി.പി. ഇന്ദിര ടീ ച്ചര്‍ (എസ്.സി.വനിതാ സംവരണം)
7. തിരുവമ്പാടി വി.പി. ജമീല
8. ചാത്തമംഗലം സുധ കമ്പളത്ത്
9. പ ന്തീരാങ്കാവ് രാജീവ് പെരുമണ്‍പുറ
10. കക്കോടി ഇ. ശശീന്ദ്രൻ
11. നന്മണ്ട ജമീല കാനത്തില്‍
12. അത്താളി സിന്ധു സുരേഷ്
13. മേപ്പയ്യൂര്‍ സി.എം. ബാബു (എസ്.സി.സംവരണം)
14. മണിയൂര്‍ കെ.വി. റീന
15. നാദാപുരം സി.പി.ഐ(എം)സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.
സി.പി.ഐ
1. കടലുണ്ടി അഡ്വ. പി. ഗവാസ്
2. മടവൂര്‍ ഖമറുന്നീസ ഫസല്‍
3. ചോറോട് എൻ .എം. വിമല
എല്‍.ജെ.ഡി
1. അരിക്കുളം എം.പി. ശിവാനന്ദൻ
2. പയ്യോളി അങ്ങാടി സലീം മടവൂര്‍
3. അഴിയൂര്‍ പി.പി. നിഷ
4. കട്ടിപ്പാറ അന്നമ്മ മങ്കരയില്‍
എൻ.സി.പി
1. ഉള്ളിയേരി മുക്കം മുഹമ്മദ്
കേരള കോണ്‍ഗ്രസ് (എം)
1. കോടഞ്ചേരി ജമീഷ് ഇളംതുരുത്തി
ഐ.എൻ.എല്‍.
1. കുന്ദമംഗലം എം.കെ. അബൂബക്കര്‍
എല്‍.ഡി.എഫ് സ്വതന്ത്രന്മാര്‍
1. നരിക്കുനി ഷറഫുദ്ദീൻ മാസ്റ്റര്‍. സി.കെ
2. ഓമശ്ശേരി പിന്നീട് പ്രഖ്യാപിക്കുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam