പെരിയകേസില്‍ നിരപരാധികളെ പ്രതിയാക്കി, എന്‍എം വിജയന്‍റെ മരണത്തില്‍ ഐസി ബാലകൃഷ്ണന്‍ രാജിവെക്കണം: ടിപി രാമകൃഷ്ണൻ

Published : Jan 09, 2025, 07:16 PM ISTUpdated : Jan 09, 2025, 07:17 PM IST
പെരിയകേസില്‍ നിരപരാധികളെ പ്രതിയാക്കി, എന്‍എം വിജയന്‍റെ മരണത്തില്‍ ഐസി ബാലകൃഷ്ണന്‍ രാജിവെക്കണം: ടിപി രാമകൃഷ്ണൻ

Synopsis

മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഐ സി ബാലകൃഷ്ണൻ  എംഎല്‍എ രാജിവെക്കണമെന്നും കോൺഗ്രസ്‌ അണികൾ എങ്കിലും രാജി ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ നിരപരാധികളെയാണ് സിബിഐ പ്രതി ചേർത്തതെന്നും അതുകൊണ്ടാണ് ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. സിപിഎം നിരപരാധികൾക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍റെയും മകന്‍റെയും ആത്മഹത്യയില്‍ കോൺഗ്രസ്‌ നിലപാട് കുറ്റം ചെയ്തവർക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ കുറിപ്പ് പുറത്ത് വന്നിട്ടുണ്ട്. സാമ്പത്തിക പ്രശ്നം പരിഹരിച്ചാലും ജീവൻ തിരിച്ചു കൊടുക്കാനാകുമോ. കുറ്റവാളികൾക്കെതിരെ നടപടി വേണം. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഐ സി ബാലകൃഷ്ണൻ  എംഎല്‍എ രാജിവെക്കണമെന്നും കോൺഗ്രസ്‌ അണികൾ എങ്കിലും രാജി ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Asianet News Live
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം