വനംകൊള്ള അറിഞ്ഞില്ലെങ്കിൽ എൽഡിഎഫ് സർക്കാർ ഭരണത്തിലിരിക്കാൻ പ്രാപ്തരല്ല; കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Jun 24, 2021, 11:28 AM IST
Highlights

മുഖ്യമന്ത്രിയും സർക്കാരും അറിയാതെ ഇങ്ങനെ ഒരു കൊള്ള നടക്കില്ല. മരംമുറി അറിഞ്ഞില്ലെങ്കിൽ ഇവർ ഭരണത്തിലിരിക്കാൻ പ്രാപ്തിയുള്ളവരല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മലപ്പുറം: വനംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് മലപ്പുറം കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തി. വനംകൊള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ നടന്നതാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും സർക്കാരും അറിയാതെ ഇങ്ങനെ ഒരു കൊള്ള നടക്കില്ല. മരംമുറി അറിഞ്ഞില്ലെങ്കിൽ ഇവർ ഭരണത്തിലിരിക്കാൻ പ്രാപ്തിയുള്ളവരല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

വനംകൊള്ളയ്ക്ക് വേണ്ടിയായിരുന്നു സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയത്. ആളുകളെ പറഞ്ഞ് പറ്റിച്ച് തുച്ഛമായ പണം നൽകി മരംമുറിച്ചു. 
വലിയ മാഫിയയാണ് ഇതിന് പിറകിലുള്ളത്. മരംവെട്ടുന്ന കാര്യത്തിൽ പരിസ്ഥിതി സംഘടനകൾ ഇടപെടണം. എല്ലാ പ്രകൃതിസ്നേഹികളും വിഷയത്തിൽ അണിനിരക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൊവിഡ് കുറഞ്ഞാൽ മരംകൊള്ളയിൽ യുഡിഎഫിൻ്റെ ജനമുന്നേറ്റമുണ്ടാകും. ശക്തമായ സമരത്തിലേക്ക് യുഡിഎഫ് കടക്കുകയാണ് എന്നും പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 



കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!