സെക്രട്ടേറിയറ്റ് തീപിടുത്തം: നൽകിയത് തെറ്റായ വാർത്ത, മാധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ

Published : Sep 23, 2020, 12:20 PM ISTUpdated : Sep 23, 2020, 12:22 PM IST
സെക്രട്ടേറിയറ്റ് തീപിടുത്തം: നൽകിയത് തെറ്റായ വാർത്ത, മാധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ

Synopsis

നയതന്ത്ര രേഖകൾ കത്തിയെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ പരാതി നൽകാനാണ് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചിരിക്കുന്നത്. മാധ്യമങ്ങൾ അപകീർത്തികരമായ വാർത്ത നൽകിയെന്നാണ് സർക്കാർ പറയുന്നത്. 

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടുത്തം സംബന്ധിച്ച് മാധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. മാധ്യമങ്ങൾക്കെതിരെ പരാതി നൽകാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. നയതന്ത്ര രേഖകൾ കത്തിയെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ പരാതി നൽകാനാണ് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചിരിക്കുന്നത്. 

മാധ്യമങ്ങൾ അപകീർത്തികരമായ വാർത്ത നൽകിയെന്നാണ് സർക്കാർ പറയുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി തീയിട്ടുവെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ  നിയമനടപടി സ്വീകരിക്കും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകാനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 

updating...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുസാറ്റിൽ വീണ്ടും ഓപ്പൺ എയർ സ്റ്റേജിൽ സംഗീത പരിപാടി, സെക്യൂരിറ്റി ജീവനക്കാരും പൊലീസും ഇല്ലെന്ന് പരാതി
വയോധികൻ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ, മോഷണശ്രമത്തിനിടെയുള്ള ആസൂത്രിത കൊലപാതകമെന്ന് സംശയം; സ്വർണവും പണവും നഷ്ടപ്പെട്ടു