തൃക്കാക്കരയിൽ എൽഡിഎഫ് തോറ്റിട്ടില്ല, വോട്ട് കൂടിയത് വലിയ കാര്യം; താന്‍ ഇടതിന്‍റെ ഭാഗമല്ലെന്നും കെവി തോമസ്

Published : Jun 04, 2022, 01:21 PM ISTUpdated : Jun 04, 2022, 01:37 PM IST
തൃക്കാക്കരയിൽ എൽഡിഎഫ് തോറ്റിട്ടില്ല, വോട്ട് കൂടിയത് വലിയ കാര്യം; താന്‍ ഇടതിന്‍റെ ഭാഗമല്ലെന്നും കെവി തോമസ്

Synopsis

തനിക്കെതിരെ നടക്കുന്നത് രൂക്ഷമായ സൈബർ ആക്രമണമാണ്. ഓരോരുത്തരും അതാത് നിലവാരം കാണിക്കുന്നു. എല്ലാവരു൦ ഈ രീതിയിൽ ആക്രമിക്കുന്നത് കാണുമ്പോൾ താൻ സ൦ഭവമാണല്ലോ എന്ന തോന്നലുണ്ട് എന്നും കെ വി തോമസ് പറഞ്ഞു.    

കൊച്ചി:  തൃക്കാക്കരയിൽ എൽഡിഎഫ് തോറ്റിട്ടില്ലെന്ന് കെ വി തോമസ്. കോൺഗ്രസ്സിന്റെ ഉരുക്കു കോട്ടയിൽ വോട്ട് കൂടിയത് വലിയ കാര്യമാണ്. സംഭവിച്ച വീഴ്ച സിപിഎം പരിശോധിക്കു൦. താൻ അവസരവാദിയാണ് എന്ന പ്രതീതി ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും കെ വി തോമസ് പറഞ്ഞു. കെ വി തോമസിനെ ഇറക്കിയിട്ടും വോട്ട് കിട്ടിയില്ലല്ലോ എന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിക്ക് മാത്രം വോട്ട് കിട്ടില്ലല്ലോ എന്നും കെ വി തോമസ് പറഞ്ഞു.

സിൽവർ ലൈൻ സ൦സ്ഥാനത്തിന് ആവശ്യമാണ്.  തന്‍റെ നിലപാടിൽ മാറ്റമില്ല. തെരഞ്ഞെടുപ്പിൽ ഇതെങ്ങനെ ബാധിച്ചുവെന്നത് സിപിഎം പരിശോധിക്കു൦.  താൻ ഇപ്പോഴും നെഹ്രൂവിയൻ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള കോൺഗ്രസ്സുകാരനാണ്,  എൽ ഡി എഫിന്റെ ഭാഗമല്ല. ഒപ്പ൦ നിൽക്കാൻ സ്ഥാനങ്ങൾ ആവശ്യമില്ല.

സെബാസ്റ്റ്യൻ പോളിന്റെ പ്രസ്താവനയോട് പ്രതികരണത്തിനില്ല. തനിക്കെതിരെ നടക്കുന്നത് രൂക്ഷമായ സൈബർ ആക്രമണമാണ്. ഓരോരുത്തരും അതാത് നിലവാരം കാണിക്കുന്നു. എല്ലാവരു൦ ഈ രീതിയിൽ ആക്രമിക്കുന്നത് കാണുമ്പോൾ താൻ സ൦ഭവമാണല്ലോ എന്ന തോന്നലുണ്ട് എന്നും കെ വി തോമസ് പറഞ്ഞു.  

Read Also: തൃക്കാക്കര തോൽവി; സിൽവർലൈനിനെതിരായ എതിർപ്പ് പരസ്യമാക്കി സിപിഐ നേതാക്കൾ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സിൽവര്‍ ലൈനിനെതിരെ ഇടത് മുന്നണിക്കകത്ത് അമര്‍ഷം പുകയുന്നു. ജനവിധി പാഠമാകണമെന്ന പരസ്യ നിലപാടുമായി സിപിഐ നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു.   

ജനകീയ പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിച്ച് സിൽവര്‍ ലൈൻ സര്‍വെയുമായി മുന്നോട്ട്  പോകുന്നതിൽ മുതിര്‍ന്ന സിപിഐ നേതാക്കൾ നേരത്തെ തന്നെ കടുത്ത എതിര്‍പ്പിലായിരുന്നു. പ്രക്ഷോഭങ്ങൾ കണ്ടില്ലെന്ന് നടിച്ച് ജനങ്ങൾക്ക് മേൽ അധികാരം സ്ഥാപിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ സംസ്ഥാന നേതൃയോഗങ്ങളിൽ മുല്ലക്കര രത്നാകരൻ അടക്കമുള്ള നേതാക്കൾ വലിയ വിമര്‍ശനം ഉന്നയിച്ചു. പക്ഷെ കാനം പിണറായിക്കൊപ്പം നിന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തപ്പോൾ വികസന പ്രശ്നങ്ങളിൽ എതിര്‍ ശബ്ദങ്ങൾ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട് കൂടി കണക്കിലെടുത്താണ് എതിര്‍പ്പ് തൽക്കാലത്തേക്ക് അടങ്ങിയത്. എന്നാൽ ഫലം വന്നതോടെ എല്ലാം തകിടം മറിഞ്ഞു. വികസനം വേണം പക്ഷെ, ജനാധിപത്യത്തിൽ വലുത് ജനങ്ങളാണെന്ന പാഠം മറക്കരുതെന്ന് പറഞ്ഞ് ബിനോയ് വിശ്വം ആദ്യ വെടി പൊട്ടിച്ചു. 

മഞ്ഞക്കുറ്റിക്ക് പകരം ജിപിഎസ് സര്‍വെ മതിയെന്ന റവന്യു വകുപ്പിന്റെ ഉത്തരവ് നിലവിലുണ്ട്. കെ റെയിലാകട്ടെ സര്‍വെ പുനരാരംഭിച്ചിട്ടും ഇല്ല. തെരഞ്ഞെടുപ്പ് വിശകലന യോഗങ്ങൾ നടക്കാനിരിക്കെ സിൽവര്‍ ലൈനിനെതിരായ എതിര്‍പ്പ് സിപിഐ നേതാക്കൾ പാര്‍ട്ടിയോഗങ്ങളിൽ ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പാണ്. മുതിര്‍ന്ന നേതാക്കൾ എതിര്‍പ്പുമായി കൂട്ടത്തോടെ എത്തിയാൽ പിണറായിക്കൊപ്പമെന്ന നിലപാട് കാനത്തിന് തിരുത്തേണ്ടിവരുമോ എന്നത് കാത്തിരുന്ന് കാണാം. ഘടകക്ഷി നേതാക്കളുടെ എതിര്‍പ്പ് ഇടത് മുന്നണി മുഖവിലക്കെടുക്കുമോ എന്നതും കൗതുകം ഉയർത്തുന്ന വിഷയമാണ്. പ്രതിപക്ഷത്തെ  മാത്രമല്ല  സിൽവര്‍ ലൈനിൽ വരും ദിവസങ്ങളിൽ സ്വന്തം പാളയത്തിലും പ്രതിരോധം തീര്‍ക്കേണ്ടിവരും  സിപിഎമ്മിന്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പോയത് ഒരു തവണ മാത്രം, പക്ഷേ സമ്മാനങ്ങളൊന്നും വാങ്ങിയിട്ടില്ല'; വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ
'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ