വടക്കൻ മേഖലയിലെ ക്യാപ്റ്റനായി എംവി ഗോവിന്ദൻ; നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ ജാഥകളുമായി എൽഡിഎഫ്

Published : Feb 01, 2026, 07:39 AM IST
mv govindan pinarayi

Synopsis

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ ജാഥകളുമായി എൽഡിഎഫ്. വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കാസർകോട് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ ജാഥകളുമായി എൽഡിഎഫ്. വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കാസർകോട് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വടക്കൻ മേഖലയിലെ ജാഥാ ക്യാപ്റ്റൻ. ഇന്നും നാളെയും കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ പര്യടനം നടത്തും. തെക്കൻ മേഖല ജാഥ ബിനോയ്‌ വിശ്വവും, മധ്യമേഖല ജാഥ ജോസ് കെ. മാണിയും നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടാൻ കാരണമായ വിഷയങ്ങളെ സംബന്ധിച്ച് ജനങ്ങൾക്ക്‌ മുന്നിൽ വിശദീകരിക്കുകയായിരിക്കും എൽഡിഎഫിന്‍റെ ലക്ഷ്യം. ഈ മാസം 16ന് പാലക്കാട് തരൂരിൽ വടക്കൻ മേഖല ജാഥ സമാപിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

താമരശ്ശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ; 'കര്‍ഷകര്‍ക്കായി തെരുവിലിറങ്ങി സമരം ചെയ്യാൻ മടിയില്ലാത്ത വ്യക്തി'
നയം വ്യക്തമാക്കി കെസി വേണുഗോപാൽ; 'നിയമസഭാ തെരഞ്ഞെടുപ്പിൽ 50 വയസിന് താഴെയുള്ള 50ശതമാനം പേര്‍ സ്ഥാനാര്‍ത്ഥികളാകും'