നയം വ്യക്തമാക്കി കെസി വേണുഗോപാൽ; 'നിയമസഭാ തെരഞ്ഞെടുപ്പിൽ 50 വയസിന് താഴെയുള്ള 50ശതമാനം പേര്‍ സ്ഥാനാര്‍ത്ഥികളാകും'

Published : Feb 01, 2026, 06:58 AM IST
kc venugopal pg sureshkumar

Synopsis

തെരഞ്ഞെടുപ്പിൽ 50 വയസിൽ താഴെ പ്രായമുള്ള 50 ശതമാനം പേരെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി നേതൃത്വം ഒരു തീരുമാനവും കേരളത്തിൽ അടിച്ചേൽപ്പിക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ 50 വയസിൽ താഴെ പ്രായമുള്ള 50 ശതമാനം പേരെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി നേതൃത്വം ഒരു തീരുമാനവും കേരളത്തിൽ അടിച്ചേൽപ്പിക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. കൊച്ചിയിൽ ജെയിൻ സർവകലാശാല സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ രാഷ്ട്രീയം അധികാരത്തിനപ്പുറം എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഡിറ്റർ പി.ജി. സുരേഷ് കുമാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കുമ്പോഴും വോട്ടവകാശം നിലനിർത്താനുള്ള പോരാട്ടത്തിലാണ് നാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. 

ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറേണ്ട ഉത്തരവാദിത്വം കൂടി ഇന്ന് പ്രതിപക്ഷത്തിനുണ്ടെന്നും കെസി വേണുഗോപാൽപറഞ്ഞു. അധികാരത്തിനപ്പുറം ആശയങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന്‍റെ വേദിയായി രാഷ്ട്രീയത്തെ മാറ്റണം. രാഹുൽ ഗാന്ധി മാത്രം തീരുമാനം എടുക്കുന്ന പാർട്ടി അല്ല കോൺഗ്രസ്‌. സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി നേതൃത്വം ഒരു തീരുമാനവും അടിച്ചേൽപ്പിക്കില്ല. ചെറുപ്പക്കാർ കൂടുതലായി രാഷ്ട്രീയത്തിലേക്ക് വരണം. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയസാധ്യത കൂടി മാനദണ്ഡമാക്കിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയെന്നും കെസി വേണുഗോപാൽ പറഞ്ഞു. രാഷ്ട്രീയം,സിനിമ,ശാസ്ത്രം തുടങ്ങി ഭാവിയെ നിർവചിക്കുന്ന വിവിധ മേഖലകളിലെ ശ്രദ്ധേയമായ ആശയങ്ങൾ പങ്ക് വയ്ക്കുന്ന ജെയിൻ ഫ്യൂച്ചർ ഓഫ് സമ്മിറ്റ് നാളെ സമാപിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബൈക്ക് വർക്ക് ഷോപ്പിൽ തീപിടിത്തം, 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു; സംഭവം മലപ്പുറം ചെറുമുക്കിൽ
മന്ത്രി എകെ ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തം; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ആവശ്യം കടുപ്പിച്ച് ഒരു വിഭാഗം