വന്യ മൃഗശല്യം രൂക്ഷം; കേന്ദ്രമന്ത്രിയെ സന്ദർശിച്ച് വയനാട് ജില്ലയിൽ നിന്നുള്ള എൽഡിഎഫ് നേതാക്കൾ

Published : Apr 04, 2023, 11:48 AM IST
വന്യ മൃഗശല്യം രൂക്ഷം; കേന്ദ്രമന്ത്രിയെ സന്ദർശിച്ച് വയനാട് ജില്ലയിൽ നിന്നുള്ള എൽഡിഎഫ് നേതാക്കൾ

Synopsis

വന്യ മൃഗ ശല്യം അതീവ രൂക്ഷമാണ്. വന്യജീവികളുടെ ആക്രമണത്തിൽ നിരവധി പേർ മരണപെട്ടു. സാധാരണ ജനജീവിതം ബുദ്ധിമുട്ടിലായതിനെത്തുടർന്നാണ് എൽഡിഎഫ് നിവേദനം നൽകാൻ തീരുമാനിച്ചതെന്ന് സി കെ ശശീന്ദ്രൻ പറഞ്ഞു. 

ദില്ലി: സി കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ നിന്നുള്ള എൽഡിഎഫ് നേതാക്കൾ കേന്ദ്ര വനം വകുപ്പ് മന്ത്രിയെ കണ്ടു. വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വയനാട്ടിലെ പ്രശ്നങ്ങൾ മന്ത്രിയെ ധരിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച്ച. വന്യ മൃഗ ശല്യം അതീവ രൂക്ഷമാണ്. വന്യജീവികളുടെ ആക്രമണത്തിൽ നിരവധി പേർ മരണപെട്ടു. സാധാരണ ജനജീവിതം ബുദ്ധിമുട്ടിലായതിനെത്തുടർന്നാണ് എൽഡിഎഫ് നിവേദനം നൽകാൻ തീരുമാനിച്ചതെന്ന് സി കെ ശശീന്ദ്രൻ പറഞ്ഞു.

ഇന്നും കുങ്കി ക്യാമ്പിന് വളരെയടുത്ത് അരിക്കൊമ്പൻ! ഒപ്പം പിടിയാനയും രണ്ട് കുട്ടിയാനകളും

കേന്ദ്രസർക്കാരിന് അനുകൂല നിലപാടാണ് ഉള്ളത്. മെയ്‌ മാസം കേന്ദ്ര വനം വകുപ്പ് മന്ത്രി വയനാട് സന്ദർശിക്കും. മൂന്ന് സംസ്ഥാനവുമായുള്ള ചർച്ചക്ക് മുൻകൈ എടുക്കും. സഫാരി പാർക്കുകൾ ആരംഭിക്കുന്നതിൽ കേന്ദ്രത്തിനു യോജിപ്പാണുള്ളത്. കാടും നാടും തമ്മിൽ വേർതിരിക്കണം. ഇതിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നൽകിയാൽ പരിശോധിച്ച് അനുകൂല നിലപാട് സ്വീകരിക്കാമെന്നും കേന്ദ്രം അറിയിച്ചതായി ശശീന്ദ്രൻ പറഞ്ഞു. യൂക്കാലി മരങ്ങൾ വെട്ടി മാറ്റുന്നതിലും കേന്ദ്രസർക്കാരിന് അനുകൂല നിലപാടാണെന്ന് ശശീന്ദ്രൻ കൂട്ടിച്ചേർത്തു. 
 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്