'അനാഥമായി കുടുംബം, പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങൾ'; നൗഫീഖിന്റെ കുടുംബത്തെ സഹായിക്കണമെന്ന് സഹോദരങ്ങൾ

Published : Apr 04, 2023, 11:06 AM ISTUpdated : Apr 04, 2023, 11:14 AM IST
'അനാഥമായി കുടുംബം, പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങൾ'; നൗഫീഖിന്റെ കുടുംബത്തെ സഹായിക്കണമെന്ന് സഹോദരങ്ങൾ

Synopsis

 മൂന്ന് പറക്കമുറ്റാത്ത മക്കളുമുണ്ട്. നിസ്സഹായാവസ്ഥയിലാണ് ഈ കുടുംബം. 

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് സംഭവത്തിൽ മരിച്ച നൗഫീഖിന്റെ കുടുംബത്തെ സഹായിക്കാൻ റെയിൽവേയും സർക്കാർ തയ്യാറാകണമെന്ന് സഹോദരങ്ങൾ. ഒരു കുടുംബത്തിന്റെ നാഥനെയാണ് നൗഫീഖിന്റെ മരണത്തോടെ നഷ്ടപ്പെട്ടത്. മൂന്ന് പറക്കമുറ്റാത്ത മക്കളുമുണ്ട്. നിസ്സഹായാവസ്ഥയിലാണ് ഈ കുടുംബം. 

റെയിൽവേ അധികൃതർ ഇത് വരെ കുടുംബത്തെ ബന്ധപെട്ടിട്ടില്ല. നൗഫീഖിനു നീതി കിട്ടണം. നൗഫീഖിന്റെ കൈയിലെ തെറ്റു കൊണ്ടല്ല അപകടം ഉണ്ടായത്. നൗഫീഖിന്റെ മരണത്തോടെ മൂന്നു കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബം അനാഥമായി. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടണം. പൊലീസ് ഊർജ്ജസ്വലമായി പ്രവർത്തിക്കണം. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും സഹോദരങ്ങൾ നൗഫലും, നൗഷാദും  ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

എലത്തൂർ ട്രെയിനിൽ തീയിട്ട സംഭവം: എൻഐഎ സംഘം കണ്ണൂരിൽ, റെയിൽവെ പൊലീസ് ഉത്തർപ്രദേശിൽ

ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ മൂന്ന് പേരെയാണ് ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മട്ടന്നൂർ സ്വദേശി റഹ്മത്ത്, ഇവരുടെ സഹോദരീ പുത്രി രണ്ട് വയസുകാരി സഹറ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. ട്രെയിൻ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് മരണത്തിന് കാരണമായത്. റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പു തുറ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. കോഴിക്കോട് നിന്നാണ് ഇയാൾ ട്രെയിന് കയറിയത്.  

ശരീരത്തിൽ പൊള്ളലേറ്റ പാടുകളില്ല, തലക്ക് പിന്നിൽ മുറിവ്;നൗഫീക്കിന്റെയും റഹ്മത്തിന്റെയും ഇൻക്വസ്റ്റ് പൂർത്തിയായി

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍
'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി