Latest Videos

ബിജെപി പിന്തുണയിൽ വിജയം; റാന്നിയില്‍ അധികാരം ഒഴിയുമെന്ന് എൽഡിഎഫ്

By Web TeamFirst Published Dec 30, 2020, 3:14 PM IST
Highlights

ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലയിടത്തും അതിനാടകീയ അട്ടിമറികളാണ് ഉണ്ടായത്. രാഷ്ട്രീയ സമവാക്യങ്ങളെ തലകീഴായി മറിയ്ക്കുന്ന വിചിത്ര കൂട്ടുകെട്ടുകൾ പലയിടത്തും ഉണ്ടായി.

പത്തനംതിട്ട: പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണ കിട്ടിയ റാന്നിയില്‍ അധികാരം ഒഴിയുമെന്ന് എല്‍ഡിഎഫ്.  റാന്നിയിലെ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ കേരള കോൺഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത്. 

ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലയിടത്തും അതിനാടകീയ അട്ടിമറികളാണ് ഉണ്ടായത്. രാഷ്ട്രീയ സമവാക്യങ്ങളെ തലകീഴായി മറിയ്ക്കുന്ന വിചിത്ര കൂട്ടുകെട്ടുകൾ പലയിടത്തും ഉണ്ടായി. അതില്‍ ഏറെ ശ്രദ്ധനേടിയത് റാന്നിയിലാണ്. റാന്നി പഞ്ചായത്തിലെ 13 സീറ്റുകളില്‍ 5 സീറ്റ് വീതം എല്‍ഡിഎഫും യുഡിഎഫും രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രനുമാണ് നേടിയിരുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പുറമെ രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രന്‍റെയും പിന്തുണയോടെ എല്‍ഡിഎഫ് ഭരണം വിജയിക്കുകയായിരുന്നു.

എസ്ഡിപിഐ പിന്തുണയോടെ അധികാരം കിട്ടിയ രണ്ട് പഞ്ചായത്തുകളിൽ ഇടതുമുന്നണി അധ്യക്ഷ സ്ഥാനം ഉടൻ രാജിവെച്ചു. തിരുവൻവണ്ടൂരിലും അവണിശേരിയിലും യുഡിഎഫ് പിന്തുണയിൽ കിട്ടിയ സ്ഥാനങ്ങളും എൽഡിഎഫ് രാജിവെച്ചു.  യുഡിഎഫ് പിന്തുണയോടെ ജയിച്ച തിരുവന്‍വണ്ടൂരിലും അവിണിശ്ശേരിയിലും എല്‍ഡിഎഫ് രാജിവച്ചു. 

 

click me!