
പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും പത്രിക നൽകി. പത്രിക സമർപ്പണം ഇന്നവസാനിക്കും. വിവാദങ്ങൾ ഒഴിവാക്കി വികസനം ചർച്ചയാക്കി പ്രചാരണം മുന്നോട്ട് കൊണ്ടുപോവുകയാണ് ഇടതുമുന്നണി.കരോട്ട് വള്ളക്കാലിൽ വീട്ടിൽ നിന്നും പത്രിക പൂരിപ്പിച്ച ശേഷം പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്കാണ് ചാണ്ടി ഉമ്മൻ ആദ്യമെത്തിയത്. പത്രിക കല്ലറയിൽ വച്ച് പ്രാർഥിച്ചു.
തുടർന്ന് അമ്മയുടെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹം തേടി.ഉമ്മൻചാണ്ടിയെ ആക്രമിച്ച കേസിലെ പ്രതി സിഒടി നസീറിന്‍റെ അമ്മയാണ് കെട്ടിവയ്ക്കാനുള്ള തുക നൽകിയത്. പള്ളിക്കാത്തോട് നിന്നും പ്രകടനമായി എത്തി ബിഡിഒ മുമ്പാകെ പത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതാക്കൾക്കൊപ്പം സഹോദരിമാരായ മറിയവും അച്ചുവും ചാണ്ടിയെ അനുഗമിച്ചു.
മള്ളിയൂർ ക്ഷേത്രത്തിലും ഏറ്റുമാനൂർ അമ്പലത്തിലും ദർശനം നടത്തിയാണ് ലിജിൻ ലാൽ എത്തിയത്. പാമ്പാടിയില്‍ നിന്നും വാഹനജാഥയായി എത്തിയായിരുന്നു പത്രിക സമർപ്പണം. കേന്ദ്രമന്ത്രി വി മുരളീധരനും രാധാ മോഹൻ അഗർവാളുമടക്കം നേതാക്കളും ഒപ്പമുണ്ടായിരുന്നു. യുഡിഎഫ് പ്രചാരണം വൈകാരികതയിൽ ഊന്നുമ്പോള്‍
വികസനം ചർച്ചയാക്കി നിർത്താനാണ് ഇടത് ശ്രമം. അയർക്കുന്നം പഞ്ചായത്തിലാണ് ജെയ്ക്കിന്‍റെ ഇന്നത്തെ പ്രചാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam