യുഡിഎഫ് ഭരണം അവസാനിപ്പിക്കാൻ അവിശ്വാസ പ്രമേയം, വിട്ടുനിന്ന് ബിജെപി അടക്കം അഗങ്ങൾ; ഇടത് നീക്കം പരാജയം

Published : Aug 16, 2023, 11:46 AM IST
യുഡിഎഫ് ഭരണം അവസാനിപ്പിക്കാൻ അവിശ്വാസ പ്രമേയം, വിട്ടുനിന്ന് ബിജെപി അടക്കം അഗങ്ങൾ; ഇടത് നീക്കം പരാജയം

Synopsis

കോൺഗ്രസ് നേതാവും ചെയർപേഴ്സണുമായ ലൗലി ജോർജ്ജിനെതിരായിരുന്നു അവിശ്വാസ പ്രമേയം

കോട്ടയം: ഏറ്റുമാനൂർ നഗരസഭ അധ്യക്ഷക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ കഴിയാതെ കൗൺസിൽ യോഗം പിരിഞ്ഞു. നഗരസഭയിൽ ഏഴ് അംഗങ്ങളുള്ള ബിജെപി അവിശ്വാസത്തെ പിന്തുണക്കാതെ യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെ കോറം തികഞ്ഞില്ല. ഇതോടെയാണ് നഗരസഭ അധ്യക്ഷക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ കഴിയാതെ കൗൺസിൽ യോഗം പിരിഞ്ഞത്.

കോൺഗ്രസ് നേതാവും ചെയർപേഴ്സണുമായ ലൗലി ജോർജ്ജിനെതിരായിരുന്നു അവിശ്വാസ പ്രമേയം. എന്നാൽ യുഡിഎഫും ബിജെപിയും വിട്ടുനിന്നു. നിലവിലെ ഭരണ സമിതിയിൽ വൈസ് ചെയർമാൻ കെബി ജയമോഹൻ അടക്കം മൂന്ന് സ്വതന്ത്ര കൗൺസിലർമാർ ഇടതുപക്ഷത്തേക്ക് കൂറു മാറിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അവിശ്വാസം കൊണ്ടുവന്നത്. 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം