എൽഡിഎഫ് 3.0 ലക്ഷ്യം, മൂന്നാം അങ്കത്തിന് നിര്‍ണായക തെരഞ്ഞെടുപ്പ് വാചകവുമായി എൽഡിഎഫ്, 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ'

Published : Mar 10, 2026, 10:14 PM IST
LDF Election Campaign 2026 posters with slogan 'Mattaarundu LDF Allathe' and stills of actress Bhavana from the campaign video

Synopsis

തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫ് 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ' എന്ന പുതിയ മുദ്രാവാക്യവുമായി പ്രചാരണം ആരംഭിച്ചു. നടി ഭാവന അഭിനയിച്ച വികസന വീഡിയോയും റാപ്പർ വേടന്റെ ഗാനവും പ്രചാരണത്തിന്റെ ഭാഗമാണ്.

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ട് ഇടതുമുന്നണി തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്നതാണ് ഇത്തവണത്തെ പ്രധാന പ്രചാരണ മുദ്രാവാക്യം. സി.പി.ഐ.എം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈ പുതിയ വാചകം പുറത്തിറക്കിയത്. 2016-ൽ 'എൽഡിഎഫ് വരും എല്ലാം ശരിയാകും' എന്നും 2021-ൽ 'ഉറപ്പാണ് എൽഡിഎഫ്' എന്നതുമായിരുന്നു ഇടതുമുന്നണിയുടെ ഹിറ്റ് മുദ്രാവാക്യങ്ങൾ.

ശക്തമായ പ്രചാരണവുമായി എൽഡിഎഫ് മുന്നോട്ടുപോവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ വികസന നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോയിൽ നടി ഭാവനയാണ് പ്രധാന വേഷത്തിൽ എത്തിയത്. സെറ്റല്ലേ... നമ്മളീ യാത്ര തുടരും എന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്. നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ള പ്രമുഖർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സ്കൂളുകൾ, ആശുപത്രികൾ, വാട്ടർ മെട്രോ, ക്ഷേമ പെൻഷൻ വിതരണം തുടങ്ങിയ സർക്കാരിന്റെ പ്രധാന പദ്ധതികളെ വീഡിയോയിൽ കോർത്തിണക്കിയിരിക്കുന്നു.

യുവാക്കളെ ആകർഷിക്കുന്നതിനായി റാപ്പർ വേടൻ ആലപിച്ച കാത്തിരുന്ന കാലമേ..." എന്ന് തുടങ്ങുന്ന പ്രചാരണ ഗാനവും നേരത്തെ പുറത്തിറക്കിയിരുന്നു. 'ഒന്നായി തുടരാം, നവകേരളത്തിലേക്ക്' എന്ന ടാഗ്‌ലൈനോടെയുള്ള ഈ ഗാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. 'പെൺപോരാട്ടത്തിന് എൽഡിഎഫ് സർക്കാർ 3.0' എന്ന ആശയത്തോടെ വനിതാ ദിനത്തിലാണ് ഭാവന ഉൾപ്പെട്ട വീഡിയോ പുറത്തുവിട്ടത് എന്നത് ശ്രദ്ധേയമാണ്. മുൻ തിരഞ്ഞെടുപ്പുകളിലെ വിജയം ആവർത്തിക്കാനും ഭരണത്തുടർച്ച ഉറപ്പാക്കാനുമായി അതീവ ഗൗരവത്തോടെയുള്ള പ്രചാരണ തന്ത്രങ്ങളാണ് ഇത്തവണയും എൽഡിഎഫ് ആവിഷ്കരിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നായ്ക്കളെത്തിയത് കൂട്ടമായി, ലോട്ടറി വില്പനക്കാരനായ യുവാവിന് കടിയേറ്റു, ഗുരുതര പരിക്ക്
നഴ്സുമാരുടെ ആവശ്യം അംഗീകരിച്ച് പരുമല ആശുപത്രി, ശമ്പള വർധനവ് നടപ്പാക്കും; മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനം