നഴ്സുമാരുടെ ആവശ്യം അംഗീകരിച്ച് പരുമല ആശുപത്രി, ശമ്പള വർധനവ് നടപ്പാക്കും; മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനം

Published : Mar 10, 2026, 10:07 PM IST
parumala hospital accepts nurses demand 40000 basic salary

Synopsis

അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്ന നഴ്സുമാരുടെ ആവശ്യം അംഗീകരിച്ച് പരുമല ആശുപത്രി. പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന പരുമല ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം

പത്തനംതിട്ട: അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്ന നഴ്സുമാരുടെ ആവശ്യം അംഗീകരിച്ച് പരുമല ആശുപത്രി. പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന പരുമല ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നഴ്‌സുമാരുടെ ശമ്പള വർധനവ് സംബന്ധിച്ച ധാരണാപത്രം ആശുപത്രി സിഇഒ ഫാദർ എം സി പൗലോസ് സീനിയർ നഴ്സിംഗ് സ്റ്റാഫ് പ്രതിനിധികളായ സുജിത്ത് കെ ജോർജ്, സാം കെ മാത്യു എന്നിവർക്ക് കൈമാറി. അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ യുഎൻഎയുടെ നേതൃത്വത്തിൽ സമരത്തിലാണ്. അതേസമയം, സമരത്തെതുടര്‍ന്ന് ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നൽകിയിട്ടുണ്ട്.

ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് യുഎൻഎ നിലപാട്. ആസ്മ രോഗികളെ നോക്കുന്നവരെ എസ്മ എന്നു പറഞ്ഞു പേടിപ്പിക്കരുതെന്നും രോഗികളുടെ ജീവൻ വെച്ചു പന്താടുന്നത് ആശുപത്രി മാനേജ്മെന്റുകളാണെന്നും യുഎൻഎ വ്യക്തമാക്കി. ശമ്പള വർധനയിൽ യുഎൻഎയുമായി ധാരണയിൽ എത്താത്ത എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളിൽ കൂടുതൽ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതോടെ സമരം പിൻവലിച്ചു. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. മിനിമം വേതനം വർധിപ്പിച്ച കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല. സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ കൂടുതൽ തുക മാനേജ്മെൻറ് നൽകാമെന്ന് അറിയിച്ചതോടെയാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിൻവലിച്ചത്. സമരം തുടരുന്ന ആശുപത്രി മാനേജ്മെന്‍റുകളുമായി ഇന്ന് ചർച്ച തുടരും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നായ്ക്കളെത്തിയത് കൂട്ടമായി, ലോട്ടറി വില്പനക്കാരനായ യുവാവിന് കടിയേറ്റു, ഗുരുതര പരിക്ക്
ഒഴിവായത് വൻ ദുരന്തം, കൂറ്റൻ ഞാറമരം കടപുഴകി വീണ് അപകടം, വാഹന പാർക്കിങ് ഷെഡ് തകർന്നു