
തിരുവനന്തപുരം: നഗരസഭയിലെ എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റികളും എൽഡിഎഫ് നേടി.ഡെപ്യുട്ടി മേയർ പി.കെ.രാജു അധ്യക്ഷനായ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ഐഎൻഎൽ അംഗം മുഹമ്മദ് ബഷീർ അധ്യക്ഷനായ നികുതി അപ്പീൽ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മാറ്റിനിർത്തിയാൽ ബാക്കി ആറും സിപിഎമ്മിനാണ്.ജമീല ശ്രീധരൻ,ഡി.ആർ അനിൽ,ഡോ.റീന,ജിഷ ജോണ്‍,എൽ.എസ് ആതിര,എസ്.സലീം എന്നിവരാണ് സിപിഎമ്മിൽ നിന്നുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ. കഴിഞ്ഞ കൗണ്‍സിലിൽ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി സ്വന്തമാക്കിയ ബിജെപിക്ക് ഇത്തവണ ഒരിടത്തും വിജയിക്കാനായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam