K Rail row : തൃശ്ശൂരിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കെ റെയിലിനെതിരെ പ്രമേയം പാസാക്കി

Published : Dec 30, 2021, 07:22 PM IST
K Rail row : തൃശ്ശൂരിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കെ റെയിലിനെതിരെ പ്രമേയം പാസാക്കി

Synopsis

പരിസ്ഥിതി ആഘാത പഠനം നടത്താതെ നടപ്പിലാക്കുന്ന കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് സർക്കാരിനോട് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

തൃശ്ശൂർ: എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി. വേളൂക്കര പഞ്ചായത്തിലാണ് പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയത്. എട്ടിനെതിരെ ഒൻപത് വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇടതുമുന്നണിക്ക് പഞ്ചായത്തിൽ എട്ടും യുഡിഎഫിന് ഏഴും ബിജെപിക്കും രണ്ടും അംഗങ്ങളാണുള്ളത്. കോൺഗ്രസിന്റെയും ബിജെപിയുടെയും അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചതോടെയാണ് പ്രമേയം പാസായത്. പരിസ്ഥിതി ആഘാത പഠനം നടത്താതെ നടപ്പിലാക്കുന്ന കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് സർക്കാരിനോട് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോറ്റിയെ കേറ്റിയെ പാട്ടിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും, കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം
'ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചു'; ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും