എല്‍ഡിഎഫ് വിജയാഘോഷത്തിനിടെ കെഎം മാണിയുടെ വീടിന് മുന്നില്‍ ഉന്തും തള്ളും

Published : Sep 27, 2019, 12:43 PM IST
എല്‍ഡിഎഫ് വിജയാഘോഷത്തിനിടെ കെഎം മാണിയുടെ വീടിന് മുന്നില്‍ ഉന്തും തള്ളും

Synopsis

കെഎം മാണിയുടെ വീടിന് മുന്നില്‍ വച്ചു നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും  തമ്മില്‍ ഏറ്റുമുട്ടി

പാലാ: ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചതിന് പിന്നാലെ പാലായില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പാലായിലെ കെഎം മാണിയുടെ വസതിക്ക് മുന്നിലേക്ക് ആഹ്ളാദപ്രകടനമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

മാണിയുടെ വീടിന് മുന്നിലേക്ക് റോഡ് ഷോയായി എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയത് മാണിയുടെ വീട്ടിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

പിന്നീട് പൊലീസും നേതാക്കളും ചേര്‍ന്നാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. കേരള കോണ്‍ഗ്രസ് തോല്‍പിക്കാന്‍ കോണ്‍ഗ്രസും, ജോസഫ് വിഭാഗവും ചേര്‍ന്ന് വോട്ടു മറിച്ചെന്ന ആരോപിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അവിടേക്ക് എത്തിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപെട്ടു; മൃതദേഹത്തിനരികിൽ കണ്ട വാച്ചിൽ ദുരൂഹത, കൂടുതൽ തെളിവ് ശേഖരിക്കുന്നുവെന്ന് പൊലീസ്
പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം