ഒടുവിൽ നയം മാറ്റം: ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വകാര്യ-വിദേശനിക്ഷേപത്തിന് അനുമതി നൽകി എൽഡിഎഫ്

Published : Jan 13, 2023, 09:28 PM IST
ഒടുവിൽ നയം മാറ്റം: ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വകാര്യ-വിദേശനിക്ഷേപത്തിന് അനുമതി നൽകി എൽഡിഎഫ്

Synopsis

വിദ്യാഭ്യാസമേഖലയിൽ വിളിച്ച പഴയമുദ്രാവാക്യങ്ങൾക്കും നയങ്ങൾക്കുമെല്ലാം വിട. സ്വകാര്യ-വിദേശ നിക്ഷേപങ്ങൾക്ക് ചുവപ്പ് പരവതാനി വിരിച്ചുള്ള നവകേരളനിർമ്മണത്തിനുള്ള വികസനരേഖക്കാണ് എൽഡിഎഫ് അംഗീകാരം.

തിരുവനന്തപുരം: സ്വകാര്യ സർവ്വകലാശാലകൾക്കും വിദേശനിക്ഷേപത്തിനും അനുമതി നൽകി ഉന്നതവിദ്യാഭ്യാസരംഗത്ത് നിർണ്ണായക ചുവട് മാറ്റത്തിന് എൽഡിഎഫ് തീരുമാനം. സ്വാശ്രയകോളേജുകളെ എതിർത്ത് വിദ്യാഭ്യാസം പൊതുമേഖലയിൽ മാത്രം മതിയെന്ന പഴയനിലപാട് തിരുത്തിയാണ് സ്വകാര്യ-വിദേശ നിക്ഷേപങ്ങൾക്കുള്ള പച്ചക്കൊടി.

വിദ്യാഭ്യാസമേഖലയിൽ വിളിച്ച പഴയമുദ്രാവാക്യങ്ങൾക്കും നയങ്ങൾക്കുമെല്ലാം വിട. സ്വകാര്യ-വിദേശ നിക്ഷേപങ്ങൾക്ക് ചുവപ്പ് പരവതാനി വിരിച്ചുള്ള നവകേരളനിർമ്മണത്തിനുള്ള വികസനരേഖക്കാണ് എൽഡിഎഫ് അംഗീകാരം. സിപിഎം എറണാകുളം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയുടെ അടിസ്ഥാനത്തിലാണ് മാറ്റത്തിനുള്ള മുന്നണി തീരുമാനം.

നയംമാറ്റത്തിൻറെ ഭാഗമായി ആദ്യം സ്വകാര്യ ഡീംഡ് സർവ്വകലാശാലകൾക്ക് അനുമതി നൽകാനായിരുന്നു നീക്കം.  സംസ്ഥാനത്തെ മികച്ച പല എയ്ഡഡ് സ്ഥാപനങ്ങളും അപേക്ഷയും നൽകി. എന്നാൽ ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്ക്കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോൻ കമ്മിറ്റി സ്വകാര്യ ഡീംഡ് സർവ്വകലാശാലകളെ എതിർത്തു, പകരം സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാമെന്ന് ശുപാർശ മുന്നോട്ട് വെച്ചു. അതിനാണിപ്പോൾ അംഗീകാരം. മികച്ച നിലവാരത്തിലുള്ള നിരവധി സ്വകാര്യ സർവ്വകലാശാലകൾ രാജ്യത്തുണ്ട്. അവക്കെല്ലാം കേരളത്തിലേക്കെത്താനാണ് അനുമതി കിട്ടുന്നത്. ഫീസും പ്രവേശനവുമെല്ലാം തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം സ്വകാര്യ സർ്വ്വകലാശാലകൾക്കായിരിക്കും.

വിദേശസ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുവെന്ന് കുറ്റപ്പെടുത്തി യുഡിഎഫ് കാലത്തെ ഉന്നതവിദ്യാഭ്യാസ കൗണർസിൽ വൈസ് ചെയർമാൻ ടിപിശ്രീനിവാസനെ അടിച്ചുവീഴ്ചത്തിയ എസ്എഫ്ഐ എൽഡിഎഫിൻറെ പുതിയ തീരുമാനത്തിൽ എന്ത് നിലപാടെടുക്കുമെനനുള്ളതാണ് ആകാംക്ഷ. ദേശീയതലത്തിൽ വിദേശസർവ്വകലാശാലകൾക്ക് അനുമതി നൽകാൻ യുജിസി അടുത്തിടെ കരട് മാർഗ്ഗരേഖ ഇറക്കിയിരുന്നു. അതിന്  പിന്നാലെയാണ് കേരളവും മാറ്റത്തിന് തയ്യാറെടുക്കുന്നത്. ഇടത് മുന്നണി അനുമതി അനുസരിച്ച് മന്ത്രിസഭായോഗം പുതിയ നിയമം കൊണ്ടുവരാനുള്ള തീരുമാനമെടുക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിഫ്ബി പൊൻമുട്ടയിടുന്ന താറാവ്, ബിഎംബിസി റോഡുകളും നൂറുകണക്കിന് പാലങ്ങളുമടക്കം അടുത്ത 30 വർഷത്തെ വികസനം ഈ 10 വർഷത്തിൽ സംഭവിച്ചുവെന്നും മന്ത്രി
സ്ഥാനാർത്ഥി നിർണ്ണയ ചർച്ച; അവസാനഘട്ടത്തിലും സമ്മർദ്ദവുമായി എംപിമാർ, സീറ്റിനായി കെ സുധാകരനും അടൂർ പ്രകാശും