അമ്പലപ്പുഴയിൽ എൽഡിഎഫ് ജയിക്കും, സുധാകരന് യുഡിഎഫിന്റെ എല്ലാ ജീർണതകളുമുണ്ട്; ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുമായിട്ടാണ് ചങ്ങാത്തമെന്നും എം വി ഗോവിന്ദൻ

Published : Mar 28, 2026, 04:06 PM IST
mv govindan

Synopsis

സുധാകരൻ ഇപ്പോൾ ഇടത് പക്ഷം അല്ല. അദ്ദേഹം സഹോദരന്റെ രക്തസാക്ഷിത്വം വരെ തള്ളി പറഞ്ഞു. യുഡിഎഫ് പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായിട്ടാണ് സുധാകരന് ഇപ്പോൾ ചങ്ങാത്തം.

തിരുവനന്തപുരം: അമ്പലപ്പുഴയിൽ എൽഡിഎഫ് ജയിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സുധാകരന് യുഡിഎഫിന്റെ എല്ലാ ജീർണതകളും ഉണ്ട്. അദ്ദേഹം എന്തൊക്കെയോ പറയുന്നു. അതിനൊന്നും മറുപടി ഇല്ല. സുധാകരൻ ഇപ്പോൾ ഇടത് പക്ഷം അല്ല. അദ്ദേഹം സഹോദരന്റെ രക്തസാക്ഷിത്വം വരെ തള്ളി പറഞ്ഞു. യുഡിഎഫ് പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായിട്ടാണ് സുധാകരന് ഇപ്പോൾ ചങ്ങാത്തം. സുധാകരന്റെ കഴിഞ്ഞകാല രാഷ്ട്രീയത്തിന് വർത്തമാനകാലവുമായി യാതൊരു ബന്ധവുമില്ല. എല്ലാ വിഭാഗം വർഗ്ഗീയവാദികളും ആയും കൂട്ടുകൂടുന്നുവെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. അതേസമയം വയനാട് ദുരന്തം സംബന്ധിച്ച് കോൺഗ്രസ് പിരിച്ച പണം എവിടെയെന്നും എം വി ഗോവിന്ദൻ ചോദിച്ചു. 

മുഖ്യമന്ത്രി ചോദിച്ച ചോദ്യങ്ങൾക്ക് കോൺഗ്രസിന് മറുപടി ഇല്ല. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്‌, രാഹുൽ ഗാന്ധി എല്ലാവരും ചേർന്ന് 230 വീട് നിർമ്മിക്കും എന്നാണ് അന്ന് പറഞ്ഞിരുന്നത്. ഒന്നര വർഷമായിട്ടും നൽകുമെന്ന് പറഞ്ഞ വീടില്ല. കെപിസിസി അക്കൗണ്ടിൽ പണം ഉണ്ട് എന്നാണ് പറഞ്ഞത്. മാധ്യമങ്ങൾക്ക് ഇതൊന്നും ചർച്ച ഇല്ല. എല്ലാരും വി ഡി സതീശനെ സഹായിക്കുന്നു. എസ്ഐആറിന് എതിരെ കേസിന് പോയത് സിപിഎം ആണ്. അതേസമയം എസ്ഐആർ സംബന്ധിച്ച് കോൺഗ്രസ്‌, ലീഗ് കള്ള പ്രചരണം നടത്തുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ നുണ പറയുന്നു. ഓരോ ദിവസവും ഓരോ നുണയാണ് പറയുന്നത്. വയനാട് തുരങ്ക പാതയെപറ്റിയും സതീശൻ നുണ പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം എൽഡിഎഫ് എസ്ഡിപിഐ പിന്തുണയിൽ പ്രതികരിക്കാതെ എംവി ഗോവിന്ദൻ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്‍ഡിപിഐ പിന്തുണയോടെ യുഡിഎഫിനെ തോൽപ്പിക്കുകയാണെങ്കിൽ എൽഡിഎഫ് തോൽപ്പിക്കട്ടെയെന്ന് കെ എം ഷാജി
ചാനിയം കടവിൽ യുഡിഎഫ് പ്രവർത്തകർക്ക് മർദ്ദനമെന്ന് പരാതി; മൂന്ന് പേർ ആശുപത്രിയിൽ