മലയോര യാത്ര മലപ്പുറത്ത് എത്തുന്നതിന് മുമ്പ് സതീശനുമായി കൂടിക്കാഴ്ച നടത്തി അൻവർ; 'മലയോര ജാഥയിൽ സഹകരിപ്പിക്കണം'

Published : Jan 28, 2025, 06:43 PM ISTUpdated : Jan 28, 2025, 06:46 PM IST
മലയോര യാത്ര മലപ്പുറത്ത് എത്തുന്നതിന് മുമ്പ് സതീശനുമായി കൂടിക്കാഴ്ച നടത്തി അൻവർ; 'മലയോര ജാഥയിൽ സഹകരിപ്പിക്കണം'

Synopsis

പ്രതിപക്ഷ നേതാവിന്റെ യാത്ര മലപ്പുറത്തേക്ക് എത്താനിരിക്കെയാണ് കൂടിക്കാഴ്ച നടത്തിയത്. അൻവറിനെ യാത്രയിൽ സഹകരിപ്പിക്കുന്നതിൽ നാളെ തീരുമാനം ഉണ്ടായേക്കും.   

കൽപ്പറ്റ: വയനാട്ടിൽ മലയോര ജാഥ നടത്തുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി പിവി അൻവർ. മാനന്തവാടിയിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. പ്രതിപക്ഷ നേതാവിന്റെ മലയോര ജാഥയിൽ സഹകരിപ്പിക്കണമെന്ന് അൻവർ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം യുഡിഎഫിൽ ചർച്ച ചെയ്ത് അറിയിക്കാമെന്നാണ് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞത്. പ്രതിപക്ഷ നേതാവിന്റെ യാത്ര മലപ്പുറത്തേക്ക് എത്താനിരിക്കെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അതേസമയം, അൻവറിനെ യാത്രയിൽ സഹകരിപ്പിക്കുന്നതിൽ നാളെ തീരുമാനം ഉണ്ടായേക്കും. 

അതിനിടെ, പാലക്കാട് ജില്ലയിലെ നെന്മാറ ഇരട്ടക്കൊലക്കേസിൽ വിഡി സതീശൻ പൊലീസിനെതിരെ രം​ഗത്തെത്തി. അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങി അതേ വീട്ടിലെ രണ്ടു പേരെ കൊലപ്പെടുത്തിയത് സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണെന്ന് സതീശൻ പറഞ്ഞു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നാട്ടിലെത്തിയ പ്രതി ഭീഷണിപ്പെടുത്തിയതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത പൊലീസ് ഈ കൊലപാതകങ്ങള്‍ക്ക് ഉത്തരം പറഞ്ഞേ മതിയാകൂ എന്നും വിഡി സതീശന്‍ പറഞ്ഞു.

ഒരു വീട്ടിലെ മൂന്നു പേരെയാണ് ഈ പ്രതി രണ്ടു തവണയായി കൊലപ്പെടുത്തിയത്. ഇതോടെ ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളാണ് അനാഥമാക്കപ്പെട്ടത്. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കു പുറമെ കൊലയാളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് സേനയെ രാഷ്ട്രീയവത്ക്കരിച്ച് നിര്‍വീര്യമാക്കിയതിന്റെ ദുരന്തഫലമാണ് നെന്മാറയില്‍ കണ്ടത്. ഇത്രയും അരാജകമായ സാഹചര്യം സംസ്ഥാനത്ത് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. അനാഥരാക്കപ്പെട്ട ഈ പെണ്‍കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. 

11740 രൂപയുടെ ടിക്കറ്റ് എടുത്ത് പറന്നാലോ! ഇലോയിലോ സിറ്റിയിലേക്കും വിയന്നയിലേക്കും നേരിട്ട് സർവീസുമായി സ്കൂട്ട്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി