ലൈംഗിക പീഡന പരാതി; മുൻ ഡിവൈഎഫ് ഐ നേതാവും അധ്യാപകനുമായ സുജിത് കൊടക്കാട് നീണ്ട നിർബന്ധിത അവധിയിൽ

Published : Jan 28, 2025, 06:03 PM ISTUpdated : Jan 28, 2025, 06:16 PM IST
ലൈംഗിക പീഡന പരാതി; മുൻ ഡിവൈഎഫ് ഐ നേതാവും അധ്യാപകനുമായ സുജിത് കൊടക്കാട് നീണ്ട നിർബന്ധിത അവധിയിൽ

Synopsis

സുജിത് കൊടക്കാടിനോട് വിശദീകരണം തേടാനും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇയാളെ നേരത്തെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. 

കാസർകോട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് മുൻ ഡിവൈഎഫ് ഐ നേതാവും അധ്യാപകനുമായ സുജിത് കൊടക്കാട് നീണ്ട നിർബന്ധിത അവധിയിൽ പ്രവേശിച്ചു. നിർബന്ധിത ദീർഘകാല അവധിയിൽ പോകാൻ ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ മാനേജ്മെൻ്റ് നിർദ്ദേശിക്കുകയായിരുന്നു. സുജിത് കൊടക്കാടിനോട് വിശദീകരണം തേടാനും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇയാളെ നേരത്തെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സിപിഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന സുജിത്തിനെ പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിക്ക് ലഭിച്ച ലൈംഗിക പീഡന പരാതിയിലായിരുന്നു ഈ നടപടി. 

താമരശ്ശേരിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു, താഴ്ചയിലേക്ക് മറിഞ്ഞു; ആറ് പേര്‍ക്ക് പരിക്ക്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ
എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്