Covid Kerala : നിയന്ത്രണ ഭേദ​ഗതി സിപിഎമ്മിനെ സഹായിക്കാൻ; ​ആരോപണവുമായി വി ഡി സതീശൻ

Web Desk   | Asianet News
Published : Jan 21, 2022, 11:03 AM ISTUpdated : Jan 21, 2022, 03:04 PM IST
Covid Kerala : നിയന്ത്രണ ഭേദ​ഗതി സിപിഎമ്മിനെ സഹായിക്കാൻ; ​ആരോപണവുമായി വി ഡി സതീശൻ

Synopsis

പാർട്ടി സമ്മേളനം നടത്താൻ വേണ്ടി നിയന്ത്രണം മാറ്റിയത് അപഹാസ്യമായിപ്പോയി. കൊവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങൾ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകൾ രോ​ഗബാധിതരായി. നേതാക്കൾ വിവിധ ജില്ലകളിലെത്തി രോ​ഗം പടർത്തി. 

കൊച്ചി: കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ (Covid Regulations)  സർക്കാർ മാറ്റം വരുത്തിയത് സിപിഎമ്മിനെ (CPM) സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan) ആരോപിച്ചു.  സി പി എം സമ്മേളനം നടത്താൻ വേണ്ടിയാണ് ജില്ലകളെ തരംതിരിച്ചത്. ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശ്ശൂർ, കാസർ​കോട് ജില്ലകളെ ഉദാഹരണമായി സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് ആരോപിച്ചു.  

പുതിയ മാനദണ്ഡങ്ങൾ പ്രകാരം തൃശൂരും കാസർഗോഡും കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആർ അനുസരിച്ച് തൃശ്ശൂരും കാസർ​കോടും കർശന നിയന്ത്രണം വേണ്ട ജില്ലകളാണ്. പാർട്ടി സമ്മേളനം നടത്താൻ വേണ്ടി നിയന്ത്രണം മാറ്റിയത് അപഹാസ്യമായിപ്പോയി. കൊവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങൾ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകൾ രോ​ഗബാധിതരായി. നേതാക്കൾ വിവിധ ജില്ലകളിലെത്തി രോ​ഗം പടർത്തി. 

ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം ലഭിക്കുന്നത് എകെജി സെന്ററിൽ നിന്നാണ്. പൊതുപരിപാടികൾ റദ്ദാക്കിയെന്ന ഉത്തരവ് കാസർകോട് കളക്ടർ നിമിഷങ്ങൾക്കകം റദ്ദാക്കി. സമ്മർദ്ദം മൂലമല്ല അങ്ങനെ ചെയ്തതെന്നൊക്കെ വിശദീകരിക്കാനല്ലേ പറ്റൂ. ആരോ​ഗ്യവകുപ്പ് നിശ്ചലമാണ് ആരോ​ഗ്യവകുപ്പ് ജനങ്ങളെ പരിഹസിക്കുകയാണെന്നും വി ഡി സതീശൻ വിമർശിച്ചു. 

Read Also: 'സമ്മർദ്ദമല്ല', കാസർകോട്ടെ കൊവിഡ് നിയന്ത്രണ ഉത്തരവ് പിൻവലിച്ചതിൽ വിശദീകരണവുമായി കളക്ടർ


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കലാപമുണ്ടാക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം; ലീഗ് വനിതാ നേതാവിനെതിരെ പൊലീസ് കേസ്
'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം