
പാലക്കാട്: അട്ടപ്പാടിയിലെ (Attappadi) അഗളിയിൽ (Agali) അഞ്ച് സ്ഥാപനങ്ങളിൽ മോഷണശ്രമം നടന്ന സംഭവത്തിൽ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. അഗളി സ്വദേശികളായ അഖിൽ , കൃഷ്ണൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രണ്ടു പേരും മദ്യലഹരിയിലാണ്. ഇരുവരുടെയും ദൃശ്യങ്ങൾ മോഷണസമയത്ത് സിസിടിവിയിൽ പതിഞ്ഞിരുന്നു.
അഗളിയിലെ ത്രിവേണി സൂപ്പർ മാർക്കറ്റ്, ജനകീയ ഹോട്ടൽ, ആധാരമെഴുത്ത് ഓഫീസ്, ഇറച്ചിക്കട എന്നീ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നത്. കടകളുടെ ചില്ലുകൾ തകർത്തിട്ടുമുണ്ടായിരുന്നു. ആധാരമെഴുത്ത് ഓഫീസിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. ഈ ദൃശ്യങ്ങളിൽ നിന്നാണ് അഖിൽ , കൃഷ്ണൻ എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞതും പിടികൂടിയതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam