തർക്കങ്ങൾ അല്ല, അഭിപ്രായം ഉള്ള പാർട്ടിയാണ് കോൺ​ഗ്രസ്; പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും: കെ വി തോമസ്

By Web TeamFirst Published May 21, 2021, 11:35 AM IST
Highlights

നേതൃത്വം മാറണോ എന്ന കാര്യത്തിലുള്ള അഭിപ്രായവും ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആരാണ് എന്നത് തർക്കത്തിന്റെ വിഷയം അല്ല. തർക്കങ്ങൾ അല്ല അഭിപ്രായം ഉള്ള പാർട്ടിയാണ് കോൺ​ഗ്രസ് എന്നും കെ വി തോമസ് അഭിപ്രായപ്പെട്ടു.

കൊച്ചി: പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തിൽ ഹൈക്കമാൻഡിനെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് കെ വി തോമസ്. തീരുമാനം ഹൈക്കമാന്‍ഡ് ഉടൻ പ്രഖ്യാപിക്കും.

നിയമസഭ തുടങ്ങിയ ശേഷം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇത് സർക്കാർ ഉണ്ടാക്കുന്ന കാര്യം അല്ലല്ലോ. നേതൃത്വം മാറണോ എന്ന കാര്യത്തിലുള്ള അഭിപ്രായവും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആരാണ് എന്നത് തർക്കത്തിന്റെ വിഷയം അല്ല. തർക്കങ്ങൾ അല്ല അഭിപ്രായം ഉള്ള പാർട്ടിയാണ് കോൺ​ഗ്രസ് എന്നും കെ വി തോമസ് അഭിപ്രായപ്പെട്ടു.

പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന ഈ മാസം 24 ന് പ്രതിപക്ഷ നേതാവ് സഭയിൽ ഉണ്ടാകുമെന്നും അതിൽ ആർക്കും ആശങ്ക വേണ്ട എന്നും കെ മുരളീധരൻ പറഞ്ഞിരുന്നു. 

Read Also: തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായത്; 24 ന് പ്രതിപക്ഷ നേതാവ് സഭയിൽ ഉണ്ടാകും: മുരളീധരൻ...

യുഡിഎഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും വിഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിൽക്കുന്നതാണ് ഹൈക്കമാന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. രമേശ് ചെന്നിത്തല തന്നെ തുടരുന്നതാണ് പാർട്ടിക്ക് ഗുണകരമെന്നാണ് ഉമ്മൻചാണ്ടിയുടേതടക്കം നിലപാട്. എന്നാൽ ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്. 

Read Also: ചെന്നിത്തലക്ക് വേണ്ടി ചാണ്ടി, ഭൂരിപക്ഷ പിന്തുണ സതീശന്; പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും..

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!