മലപ്പുറം: ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കുപ്പായം മാറുന്ന പോലെ ഓരോ വിഷയത്തിന്റെ പേരിൽ മുന്നണി മാറിയ ചരിത്രം ലീഗിന് ഇല്ല.പിണറായി സർക്കാരിനെതിരെ ഏറ്റവും നന്നായി സമരം ചെയ്തത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ലീഗ് പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്.എതിർക്കേണ്ട വിഷയം വരുമ്പോൾ എതിർത്തിട്ടുണ്ട്.അനുകൂലിക്കേണ്ടപ്പോൾ അനുകൂലിച്ചിട്ടുമുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഗവർണർ വിഷയത്തിൽ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു.മെറിറ്റിന് അനുസരിച്ചാണ് നിലപാടുകൾ സ്വീകരിക്കുന്നത്.അതിൽ മുന്നണി പ്രശ്നം ഇല്ല. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും പുകഴ്ത്തിയ അബ്ദുൽ വഹാബിന്റെ പരാമർശം അടഞ്ഞ അധ്യായം. വഹാബ് വിശദീകരണം നൽകി. തങ്ങളുമായി വഹാബ് സംസാരിച്ചു. ഇനി അത് കൂടുതൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി രാജ്യസഭയിൽ മുസ്ലിം ലീഗ് അംഗം പിവി അബ്ദുൾ വഹാബ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam