മുതലപ്പൊഴിയിൽ ഇടത് വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുന്നു; കെ സുരേന്ദ്രൻ

Published : Jul 17, 2023, 08:09 PM IST
മുതലപ്പൊഴിയിൽ ഇടത് വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുന്നു; കെ സുരേന്ദ്രൻ

Synopsis

കോൺഗ്രസ് എംപിയുടെ നാളത്തെ സത്യാഗ്രഹം വെറും നാടകം മാത്രമാണ്. എട്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നിട്ടും തീരദേശ  ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.   

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ഇടത് വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസ് എംപിയുടെ നാളത്തെ സത്യാഗ്രഹം വെറും നാടകം മാത്രമാണ്. എട്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നിട്ടും തീരദേശ  ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്ക് അവസരം നൽകിയാൽ തീരദേശ ജനതയുടെ സമഗ്ര വികസനം ഉറപ്പാക്കും. തീരദേശമേഖലയെ സഹായിക്കുന്ന സമീപനമാണ് ബിജെപിക്കുള്ളത്. എൽഡിഎഫ് സർക്കാരിൻ്റെ നിലപാടല്ല ബിജെപിക്ക്. തീരദേശത്തെ ജനതയെ പുനരധിവസിപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. 

മുതലപ്പൊഴി അപകടങ്ങൾക്ക് പരിഹാരം കാണുക ലക്ഷ്യം, മന്ത്രിതല സമിതിയുടെ യോഗം ഇന്ന്

മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങളിലും വികാർ ജനറൽ ഫാ.യൂജിൻ പെരേരക്കെതിരെ കേസ് എടുത്തതിനുമെതിരെ ഇന്നലെ  തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് പ്രതിഷേധ ഞായർ ആചരിച്ചിരുന്നു. കേരളാ ലാറ്റിൻ കത്തോലിക്ക് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ദിനാചരണം

 

സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിക്കുമ്പോൾ, സഭയെ അപമാനിക്കാനും, കേസുകളിൽ കുരുക്കി നിശ്ശബ്ദരാക്കാനുമാണ് ശ്രമം എന്നാണ് വിമർശനം. ഇത് സംബന്ധിച്ച അറിയിപ്പ് കു‍ബാനയ്ക്കിടെ വായിക്കും. രൂപതകളും ഇടവകകളും സംഘടനകളും കേന്ദ്രീകരിച്ചു പ്രതിഷേധം സംഘടിപ്പിച്ചു. എല്ലാ സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട് സംയുക്ത പ്രതികരണ സംഗമങ്ങൾ നടത്താനും ആഹ്വാനം ഉണ്ട്. 
ശനിയാഴ്ച പുതുക്കുറിച്ചി ഫെറോനയുടെ നേതൃത്വത്തിൽ മുതാലപ്പൊഴിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വിഴിഞ്ഞം സമരത്തിന്റെ ഒന്നാം വാർഷിക പരിപാടികൾ പങ്കെടുക്കാൻ ആഹ്വാനം ചെയ്തുള്ള ആർച്ച് ബിഷപ്പിന്റെ സർക്കുലറും പള്ളികളിൽ വായിച്ചിരുന്നു.

മന്ത്രി പോകുന്ന വഴിയിൽ എന്തിന് വണ്ടി കൊണ്ടുവന്നു? അപകടത്തില്‍ പ്രതിയാക്കാനാണ് നീക്കമെന്ന് ആംബുലന്‍സ് ഡ്രൈവര്‍

മുതലപ്പൊഴി അപകടത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പേരിലാണ് ലത്തീൻ സഭാ വികാരി ജനറലിനെതിരെ കേസെടുത്തത്. മന്ത്രിമാരെ മുതലപ്പൊഴിയിൽ തടഞ്ഞതിന് പിന്നാലെയാണ് വൈദികൻ യൂജിൻ പേരെരെക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തത്. റോഡ് ഉപരോധിച്ച മത്സ്യത്തൊഴിലാളികൾക്കെതിരെയും കേസുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി