
ചെന്നൈ: രാജ്യത്ത് ഇടത് പാർട്ടികൾ ശോഷിച്ച് വരുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ മാത്രമായി ഇടത് കക്ഷികൾ ചുരുങ്ങി.75 വർഷം കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ മുസ്ലീം ലീഗിന് സാധിച്ചു. ഉത്തരവാദിത്ത രാഷ്ട്രീയമാണ് മുസ്ലീം ലീഗ് മുന്നോട്ട് വയ്ക്കുന്നത് 75ആം രൂപീകരണ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യവ്യാപകമായി മതനിരപേക്ഷ കക്ഷികളുമായി സഖ്യമുണ്ടാക്കും. ആശയ പ്രചാരണത്തിന് ഇലക്ട്രോണിക്, നവ മാധ്യമങ്ങളുടെ ഉപയോഗം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് രൂപീകരണത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങൾക്ക് ചെന്നൈയിൽ തുടക്കമായി. മൂന്നുദിവസം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് സമൂഹ വിവാഹത്തോടെയാണ് തുടക്കമായത്. കേരളത്തിൽ നിന്ന് 700 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ലീഗ് രൂപീകരണയോഗം നടന്ന ചെന്നൈയിലെ രാജാജി ഹാളിൽ അന്നത്തെ യോഗത്തിന്‍റെ പുനരാവിഷ്കാരം സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മറ്റന്നാൾ വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം തമിഴ് നാട്മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ നിന്ന് ഇരുപതിനായിരം പ്രവർത്തകരെ യോഗത്തിൽ പങ്കെടുപ്പിക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam