ഇന്ധന വില വർധനയ്ക്കെതിരെ പ്രക്ഷോഭത്തിന് ഇടത് പാർട്ടികൾ

By Web TeamFirst Published Jun 13, 2021, 7:25 PM IST
Highlights

അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുക, ഭക്ഷ്യധാന്യ കിറ്റ് 10 കിലോ ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാകും സമരം.

ദില്ലി: ഇന്ധന വില വർധനവിനെതിരെ രണ്ടാഴ്ച്ച നീളുന്ന പ്രക്ഷോഭ പരിപാടികൾക്ക് ആഹ്വാനം ചെയ്ത് ഇടത് പാർട്ടികൾ. ഈ മാസം 16 മുതല്‍ 30 വരെയാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ജനങ്ങൾ കൊവിഡ് പ്രതിസന്ധിയിൽ വലയുന്നതിനിടെ ഇന്ധന വില കൂട്ടിയ കേന്ദ്ര സർക്കാരിനെതിരെയാണ് പ്രതിഷേധം. 

അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുക, ഭക്ഷ്യധാന്യ കിറ്റ് 10 കിലോ ആക്കുക തുടങ്ങിയ ആവശ്യങ്ങളും  പാർട്ടികൾ ഉയർത്തുന്നു. സിപിഐഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐഎംഎല്‍ എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സമരമെന്ന് സംയുക്തപ്രസ്താവനയില്‍ പാര്‍ട്ടികള്‍ വ്യക്തമാക്കി. 

അതിനിടെ ഇന്ധന വില കൂട്ടുന്നത് ക്ഷേമ പദ്ധതികൾക്ക് വേണ്ടിയെന്ന വിചിത്ര ന്യായവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രംഗത്തെത്തി. വാക്സീൻ വിതരണം അടക്കം പ്രതിസന്ധികാല പ്രവർത്തനങ്ങൾക്ക് പണം വേണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈ വർഷം 35,000 കോടി രൂപ വാക്സിനായി ചെലവഴിക്കുകയാണെന്നുമാണ് ന്യായീകരണം. പ്രയാസകരമായ സാഹചര്യങ്ങളിൽ ക്ഷേമ പദ്ധതികൾക്കായി പണം കരുതി വെക്കുകയാണെന്നും മന്ത്രി പറയുന്നു. 

click me!