വൻ തിരിച്ചടിയേറ്റ് കേരളം, 'കെഎസ്ആ‍ർടിസി' ശരിക്കും ആരുടേത്; കേരള-കർണാടക തർക്കം അവസാനിക്കുന്നില്ല, നി‍ർണായക വിധി

Published : Dec 16, 2023, 10:12 AM IST
വൻ തിരിച്ചടിയേറ്റ് കേരളം, 'കെഎസ്ആ‍ർടിസി' ശരിക്കും ആരുടേത്; കേരള-കർണാടക തർക്കം അവസാനിക്കുന്നില്ല, നി‍ർണായക വിധി

Synopsis

2021ൽ കേരളത്തിന് അനുകൂലമായി രജിസ്ട്രി വിധിച്ച ശേഷവും കർണാടകം കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കുന്നുണ്ടായിരുന്നു.

ചെന്നൈ: സർക്കാർ ബസുകളിലെ കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തു കർണാടകത്തിനും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. പേര് ഉപയോഗിക്കാനുള്ള അവകാശം കേരളത്തിന്‌ മാത്രം നൽകിയ ട്രേഡ് മാർക്ക് രജിസ്റ്ററി ഉത്തരവ് കോടതി റദ്ദാക്കി. കേരളം നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്. മലയാളം അടക്കം ഭാഷകളിൽ സ്ഥലപ്പേര് എഴുതുന്നതിനാൽ പൊതുജനത്തിന് ആശയക്കുഴപ്പം ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു.

2021ൽ കേരളത്തിന് അനുകൂലമായി രജിസ്ട്രി വിധിച്ച ശേഷവും കർണാടകം കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കുന്നുണ്ടായിരുന്നു. പുതിയ ഉത്തരവ് കേരള ആർടിസിക്ക് സാമ്പത്തികപരമായി തിരിച്ചടിയാകും. കെഎസ്ആർടിസി എന്ന ഡോമെയിൻ പേര് കർണാടകം കൈവശം വച്ചിരിക്കുന്നതിനാൽ ഓൺലൈൻ ബുക്കിങ് കേരളത്തിന്‌ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായിരുന്നു.  

കർണാടകത്തിലേയും കേരളത്തിലേയും റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ കെഎസ്ആർടിസി എന്ന പേരാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് കർണ്ണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് കോർപറേഷൻ ഈ പേര് ഉപയോഗിക്കരുതെന്നും കാട്ടി 2014ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു. തുടർന്ന് അന്നത്തെ കെഎസ്ആർടിസി സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ  ഓഫ് ട്രേഡ്മാർക്കിൽ  കേരളത്തിന്‌ വേണ്ടി അപേക്ഷിച്ചു.

അതിനെ തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. കെഎസ്ആർടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താൻ സാധിച്ചതോടെ ഈ പേര് കേരളത്തിന് സ്വന്തമാണെന്ന് 2021ൽ ഉത്തരവ് വന്നു. ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും,എംബ്ലവും, ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച് ട്രേഡ് മാർക്ക്‌ ഓഫ് രജിസ്ട്രി ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. 

സ്പെഷ്യൽ ഡ്രിങ്കാ, സ്വന്തം റെസിപ്പിയിൽ വെള്ള കഷായം! 100 മില്ലിക്ക് 150 രൂപ, 'ഒറ്റമൂലി വിദഗ്ധൻ' കേമൻ തന്നെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി, എ പത്മകുമാറിന്‍റെ സ്വത്ത് കണ്ടുകെട്ടും
'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം