
മലപ്പുറം: ഓണക്കാലത്ത് ഉപഭോക്താക്കള്‍ വഞ്ചിതരാകാതിരിക്കാന്‍ പരിശോധനയുമായി ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പെട്രോള്‍, ഡീസല്‍ പമ്പുകള്‍, വഴിയോര വ്യാപാരം ഉള്‍പ്പെടെ 437 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. മുദ്രപതിപ്പിക്കാത്ത അളവുതുക്കഉപകരണങ്ങള്‍ഉപയോ ഗിച്ച്‌വ്യപാരം നടത്തിയതിന് 26കേസുകളും പാക്കേജ്ഡ് ഉല്‍പ്പന്നങ്ങളില്‍ നിയമപ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്തതിന് 23 കേസുകളും രജിസ്റ്റര്‍ ചെയ്തു. അളവില്‍ കുറവായി ഉല്‍പ്പന്നം വില്‍പ്പന നടത്തി യതിന് മൂന്ന് കേസുകളും മറ്റു നിയമലംഘനങ്ങള്‍ക്ക് ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തു. ആകെ 59 കേസുകളിലായി 3, 90,000 രൂപ പിഴ ഈടാക്കി. വെളിച്ചെണ്ണ. ഓയില്‍ എന്നീ ഉല്‍പ്പന്നങ്ങളിലെ ക്രമക്കേടുകളില്‍ മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിച്ചു.
ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ സുജ എസ്. മണി, എസ്. സിറാജുദ്ദീന്‍, അസി. കണ്‍ട്രോളര്‍ എസ്. ശ്രീകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ. സുദേവന്‍, കെ.കെ. അ ബൂല്‍ കരിം, മുഹ്‌സിന, കെ. അ ക്ഷയ്, കെ.ജെ. അക്ഷയ്, എം.ജി.
ഉമ, ജി.എസ്. അശ്വതി, ടി.എ. ഇസ്മയില്‍ , ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റു മാരായ സി വിഷ്ണുപ്രസാദ്, സി.പി. സുഭാഷ്, വി. ബാബുരാജ്, എം.ടി. അബ്ദുല്‍ റാസിഖ്, എം. രഞ്ജിത്ത്, എന്‍. അഭിലാഷ്, കെ. മനോജ്കു മാര്‍, ടി. നിധിന്‍, എം.വി. ജിതിന്‍ രാജ്, പി. നാരായണന്‍, ഡ്രൈവര്‍ മാരായ സി.പി. ചന്ദ്രന്‍, പി.വി. ബി ജോയ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam