
കൊച്ചി: ഹർത്താലിൽ നഷ്ടം സംഭവിച്ചവരെ സഹായിക്കാൻ സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി. ഹർത്താലിനെ തുടർന്നുണ്ടായ നഷ്ടം പരിഹരിക്കാൻ ലീഗൽ സർവീസസ് അതോറിറ്റികൾ ഇടപെടണം എന്ന് കെൽസ എക്സിക്യൂട്ടീവ് ചെയർമാൻ ഉത്തരവ് ഇട്ടു.
ഹർത്താലിൽ ജീവനോ സ്വത്തിനോ നഷ്ടം സംഭവിച്ചവർക്ക് നിയമസഹായം ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നാണ് ഉത്തരവിലെ ആദ്യ നിർദേശം. ഇതിനായി ഹർത്താലിന് ഇരകളായവരിൽ നിന്ന് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുകയും അദാലത്തുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. തുടർന്ന് അപേക്ഷകള്‍ സംബന്ധിച്ച് സർക്കാരിനും ഹർത്താൽ പ്രഖ്യാപിച്ചവർക്കും നോട്ടീസ് നൽകും.
നഷ്ടപരിഹാരം ലഭിക്കാത്തവർക്ക് നിയമസഹായം ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ജില്ലാ കോടതികളോട് അനുബന്ധിച്ച് സംസ്ഥാനത്ത് മൂന്ന് ലീഗൽ സർവീസസ് അതോറിറ്റികളാണ് പ്രവർത്തിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam