അതേ സമയം യുഡിഎഫിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇടത്പക്ഷമാണ് ബോർഡ് സ്ഥാപിച്ചത് എന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. മുസ്‌ലിം ലീഗ് പോരാളികൾ എന്ന പേരിൽ ആണ് ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മലപ്പുറം: പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിനെതിരെ പോസ്റ്ററുകൾ. നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ വേണ്ടെന്നും കഴിവും പ്രാപൃതിയുമുള്ള മൂന്ന് യുവ നേതാക്കൾ പെരിന്തൽമണ്ണയിൽ ഉണ്ടെന്നുമാണ് പോസ്റ്ററിലുള്ളത്. കെ മുസ്തഫ, എ കെ നാസർ മാസ്റ്റർ, ഉസ്മാൻ താമരത്ത് എന്നിവർ യോഗ്യരെന്നും പേയ്മെന്റ് സീറ്റ് അവസാനിപ്പിക്കണമെന്നും എന്നും ഫ്ലെക്സ് ബോർഡിലുണ്ട്. പട്ടാമ്പി റോഡ്, കരിങ്കല്ലത്താണി എന്നിവിടങ്ങളിൽ ആണ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേ സമയം യുഡിഎഫിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇടത്പക്ഷമാണ് ബോർഡ് സ്ഥാപിച്ചത് എന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. മുസ്‌ലിം ലീഗ് പോരാളികൾ എന്ന പേരിൽ ആണ് ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

