
മലപ്പുറം: പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി. നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം വീണ്ടും പതിഞ്ഞു. പുലർച്ചെയാണ് പുലി റോഡ് മറിച്ചുകടന്ന് വന്നത്. ഇത് ആറാം തവണയാണ് പുലിയുടെ ദൃശ്യം ക്യാമറയിൽ പതിയുന്നത്. വനം വകുപ്പ് സമീപത്ത് കൂടു സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
രണ്ട് മാസം മുമ്പ് പ്രദേശത്ത് ബൈക്ക് യാത്രക്കാര്‍ പുലിയെ കണ്ടിരുന്നു. വനംവകുപ്പിനെ അറിയിച്ചെങ്കിലും വനംവകുപ്പ് കാര്യമാക്കിയെടുത്തില്ല. പിന്നീടാണ് നാട്ടുകാര്‍ പ്രദേശത്ത് ക്യാമറ സ്ഥാപിക്കുന്നത്. ശേഷം തുടര്‍ച്ചയായി ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam