മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു; അഞ്ച് പേർ അറസ്റ്റിൽ

Web Desk   | Asianet News
Published : Jan 22, 2021, 07:17 PM ISTUpdated : Jan 22, 2021, 07:21 PM IST
മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു; അഞ്ച് പേർ അറസ്റ്റിൽ

Synopsis

മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിലാണ് പുലിയെ പിടിച്ചത്. കെണിവച്ചാണ് ആറ് വയസുള്ള പുള്ളിപ്പുലിയെ ഇവർ പിടിച്ചത്. തോലും പല്ലും നഖവും വിൽപ്പനയ്ക്കായി മാറ്റി.

തൊടുപുഴ: ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ചു. സംഭവത്തിൽ  അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിൽ പുലിയെ പിടിച്ചത്. കെണിവച്ചാണ് ആറ് വയസുള്ള പുള്ളിപ്പുലിയെ ഇവർ പിടിച്ചത്. ഇന്നലെയാണ് തോലുരിച്ച് ഇറച്ചി കറിയാക്കിയത്. പത്തുകിലോയോളം ഇറച്ചിയെടുത്ത് ഇവർ കറിയാക്കി.  തോലും പല്ലും നഖവും വിൽപ്പനയ്ക്കായി മാറ്റി. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പിന്റെ നടപടി. 


 

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'