
കൊച്ചി: ഗ്രൂപ്പ് യോഗം ചേര്‍ന്നതില്‍ പ്രവര്‍ത്തകര്‍ക്കാര്‍ക്കും ദു:ഖമോ അമർഷമോ ഇല്ലെന്ന് ബെന്നി ബഹ്നാൻ എം പി. പ്രതിഷേധമുള്ളതായി പ്രവര്‍ത്തകരാരും പറഞ്ഞിട്ടില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശങ്ങൾക്ക് മറുപടിയായാണ് ബെന്നി ബെഹനാൻ രംഗത്തെത്തിയത്.
സൗഭാഗ്യമനുഭവിച്ചവരാണ് ഗ്രൂപ്പുണ്ടാക്കുന്നതെന്ന സുധാകരന്റെ ആരോപണത്തിന് ഇപ്പോള്‍ മറുപടി പറയുന്നില്ല. കേരളത്തിലെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവറിനെ കണ്ട് പറയാനുള്ളത് പറയും. മഞ്ഞുരുകുമോ ഇല്ലയോ എന്ന് കണ്ടുനോക്കാം. പ്രശ്നം പരിഹരിക്കപ്പെടണം, അതിനുള്ള നടപടികളുണ്ടാവണമെന്നും ബെന്നി ബഹ്നാൻ എം പി കൂട്ടിച്ചേർത്തു.
'ചെറിയ ചെറിയ കാറ്റ്, എല്ലാം പറഞ്ഞു തീർക്കും': ഗ്രൂപ്പുകളുടെ വിമർശനത്തിൽ കെ സുധാകരൻ
അതേസമയം, സംസ്ഥാനത്തെ ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാന്‍ എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തുന്നുണ്ട്. കൊച്ചിയില്‍ എത്തുന്ന അദ്ദേഹം കെപിസിസിയുടെ പഠന ക്യാമ്പില്‍ പങ്കെടുക്കും. ഇവിടെ വച്ച് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ക്യാമ്പില്‍ പ്രധാനഗ്രൂപ്പ് നേതാക്കള്‍ പങ്കെടുക്കാത്ത പശ്ചാത്തലത്തില്‍ അവരെ വിളിച്ചുവരുത്തിയേക്കും. കേരളത്തില്‍ ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്നും ഹൈക്കമാന്‍റിന് മുന്നില്‍ ഒന്നിച്ച് പരാതി പറയാമെന്നുമാണ് എ,ഐ ഗ്രൂപ്പുകളുടെ ധാരണ. അതേസമയം കെപിസിസി പ്രസിഡന്‍റുമായും പ്രതിപക്ഷനേതാവുമായും താരീഖ് അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam