വിദ്യയെ ഒളിവിൽ കഴിയാൻ സിപിഎമ്മുകാർ സഹായിച്ചെങ്കിൽ പൊലീസ് അന്വേഷിച്ചോട്ടെ: എംവി ​ഗോവിന്ദൻ

Published : Jun 23, 2023, 11:02 AM ISTUpdated : Jun 23, 2023, 11:10 AM IST
വിദ്യയെ ഒളിവിൽ കഴിയാൻ സിപിഎമ്മുകാർ സഹായിച്ചെങ്കിൽ പൊലീസ് അന്വേഷിച്ചോട്ടെ: എംവി ​ഗോവിന്ദൻ

Synopsis

തെറ്റായ പ്രവണതകൾ അനുവദിക്കില്ല. പൊലീസ് ആരേയും സംരക്ഷിക്കുന്നില്ല. വിദ്യയെ ഒളിവിൽ കഴിയാൻ സിപിഎമ്മുകാർ സഹായിച്ചെങ്കിൽ അന്വേഷിച്ചോട്ടെ. ആരെയും പാർട്ടി സംരക്ഷിക്കില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

ദില്ലി: വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കുറ്റം ചെയ്തവർക്കെതിരെ കൃത്യമായ നടപടി എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. തെറ്റായ പ്രവണതകൾ അനുവദിക്കില്ല. പൊലീസ് ആരേയും സംരക്ഷിക്കുന്നില്ല. വിദ്യയെ ഒളിവിൽ കഴിയാൻ സിപിഎമ്മുകാർ സഹായിച്ചെങ്കിൽ അന്വേഷിച്ചോട്ടെ. ആരെയും പാർട്ടി സംരക്ഷിക്കില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതേസമയം, കെ. സുധാകരനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്നും ​ഗോവിന്ദൻ മാഷ് പറഞ്ഞു. പ്രസ്താവന നടത്തിയത് പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ്. കെ.സുധാകരനെ കുറിച്ച്‌ പറയുമ്പോൾ മാധ്യമങ്ങൾക്ക് പ്രശ്നമാണ്. പുതിയ തെളിവുകൾ വന്നാൽ ആരോപണം തിരുത്താമെന്നും ​എംവി ഗോവിന്ദൻ പറഞ്ഞു. 

അതിനിടെ, വിദ്യയെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിന്നിൽ സിപിഎമ്മിലെ ഉന്നത നേതാവാണെന്ന് ആരോപിച്ച് കെ മുരളീധരൻ എംപി രം​ഗത്തെത്തി. പൊലീസ് നാടകം കളിക്കുകയാണ്. പിന്നിലുള്ളവരെ സംരക്ഷിക്കാനാണ് പൊലീസ് നാടകം. ഇതിന് പിന്നിൽ സംസ്ഥാന ഘടകത്തിന് പങ്കുണ്ട്. ഉന്നതനായ ഒരു നേതാവിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ പുറത്തുവന്നത് പെയ്ഡ് സംരക്ഷകനാണ്. എന്നാൽ യഥാർത്ഥ സംരക്ഷകനെ പുറത്തു കൊണ്ടുവരണമെന്നും മുരളീധരൻ പറഞ്ഞു.  

'തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുണ്ട്'; പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ഡിവൈഎസ്പി

വിദ്യയെ സംരക്ഷിച്ചതിന് പിന്നിലുള്ളവർ ഒന്നോ രണ്ടോ പേരിൽ ഒതുങ്ങുന്നത് അല്ല. സംസ്ഥാന സെക്രട്ടറിയേറ്റിൽ വരെ ഉള്ള ആളുകളുണ്ട്. കോടതിയുടെ മേൽനോട്ടത്തിൽ ഉള്ള അന്വേഷണം വേണമെന്നും വ്യാജ സീൽ ഉൾപ്പെടെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ ആരോഗ്യ സംവിധാനം കുത്തഴിഞ്ഞ നിലയിലാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. അടിയന്തിര സേവനം പോലും പലയിടത്തും ഇല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

മോൻസനെ സുധാകരൻ ഇപ്പോഴും ന്യായീകരിക്കുന്നു, വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പറയാനുള്ളതെന്ത്: പി.ജയരാജൻ

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം