'ഏത് ഫോൺ നമ്പറാണ് ഗ്രൂപ്പിലുള്ളതെന്ന് ആദ്യം തെളിയിക്കട്ടെ, ആദ്യം ശബ്ദരേഖ പരിശോധിക്കട്ടെ': അർജുൻ രാധാകൃഷ്ണൻ

Published : Jun 11, 2024, 11:01 AM IST
'ഏത് ഫോൺ നമ്പറാണ് ഗ്രൂപ്പിലുള്ളതെന്ന് ആദ്യം തെളിയിക്കട്ടെ, ആദ്യം ശബ്ദരേഖ പരിശോധിക്കട്ടെ': അർജുൻ രാധാകൃഷ്ണൻ

Synopsis

വീട്ടിൽ വന്നാൽ വിശദീകരണം നൽകാമെന്ന് പറയുകയും ചെയ്തു. ഏത് ഫോൺ നമ്പറാണ് ഗ്രൂപ്പിലുള്ളതെന്ന് ആദ്യം തെളിയിക്കട്ടെ. ആദ്യം ശബ്ദ രേഖയിൽ പറയുന്ന കാര്യം പരിശോധിക്കട്ടെയെന്നും അർജുൻ രാധാകൃഷ്ണൻ പറഞ്ഞു.   

കോട്ടയം: ബാർ കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ വിളിച്ച് ക്ലാരിഫിക്കേഷൻ ചോദിച്ചുവെന്ന് അർജുൻ രാധാകൃഷ്ണൻ പറഞ്ഞു. വീട്ടിൽ വന്നാൽ വിശദീകരണം നൽകാമെന്ന് പറയുകയും ചെയ്തു. ഏത് ഫോൺ നമ്പറാണ് ഗ്രൂപ്പിലുള്ളതെന്ന് ആദ്യം തെളിയിക്കട്ടെ. ആദ്യം ശബ്ദ രേഖയിൽ പറയുന്ന കാര്യം പരിശോധിക്കട്ടെയെന്നും അർജുൻ രാധാകൃഷ്ണൻ പറഞ്ഞു. 

വെള്ളിയാഴ്ച തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനാണ് നിർദ്ദേശം. ഇടുക്കിയിലെ ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ അംഗമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. അർജുൻ രാധാകൃഷ്ണന്റെ ഭാര്യ പിതാവ് ബാർ ഉടമയാണ്. മൂന്ന് പ്രാവശ്യം ഫോൺ വിളിച്ചിട്ടും അർജുൻ സഹകരിച്ചില്ലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. സഹകരിക്കാത്തത് കൊണ്ടാണ് നോട്ടീസ് നൽകിയത്. 

ലോറിയിൽ 230 കിലോ കഞ്ചാവ് കടത്തിയ സംഭവം; പ്രതികൾക്ക് 30 വർഷം കഠിന തടവ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം