
കൊച്ചി : ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ സംസ്ഥാന മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത്. ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാനെതിരെ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഡ്വ. ബൈജു നോയൽ ആണ് കത്ത് നൽകിയത്. മന്ത്രിയായ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതായി പ്രഥമദൃഷ്യാ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടെന്നും അതിനാലാണ് തുടരന്വേഷണത്തിന് നിർദേശിച്ചതെന്നും മന്ത്രിയെ ഒഴിവാക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഭരണഘടനയെ അപമാനിച്ചതിന് അന്വേഷണം നേരിടുന്നയാളെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കരുതെന്നും കത്തിലുണ്ട്.
ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും മന്ത്രി സജി ചെറിയാന്‍റെ രാജി വെക്കേണ്ടെന്നായിരുന്നു സിപിഎം നിലപാട്. ധാര്‍മ്മികതയുടെ പേരിൽ ഒരു വിഷയത്തിൽ ഒരു തവണ മതി രാജിയെന്ന വിചിത്ര വാദം നിരത്തിയാണ് മന്ത്രിക്കുള്ള പാർട്ടി പിന്തുണ. ഈ സാഹചര്യത്തിലാണ് ഗവർണർക്ക് കത്ത് നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam