ലൈഫ് മിഷന്‍: 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോത്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

Published : Sep 24, 2020, 06:29 AM IST
ലൈഫ് മിഷന്‍: 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോത്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

Synopsis

14 ജില്ലകളിലും പുതിയ ഭവനസമുച്ചയങ്ങള്‍ ഉയരുന്നുണ്ട്. 1285 കുടുംബങ്ങള്‍ക്കാണ് ഈ സമുച്ചയങ്ങളിലൂടെ വീട് ലഭിക്കുക.  

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോത്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും. രാവിലെ 11.30 ഓണ്‍ലൈനായാണ് ഉദ്ഘാടനം. സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന 29 സ്ഥലങ്ങളിലും പ്രാദേശികമായി സംഘടിപ്പിക്കുന്ന ചടങ്ങളുകളില്‍ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ കല്ലിടല്‍ ചടങ്ങ് നടത്തും.

14 ജില്ലകളിലും പുതിയ ഭവനസമുച്ചയങ്ങള്‍ ഉയരുന്നുണ്ട്. 1285 കുടുംബങ്ങള്‍ക്കാണ് ഈ സമുച്ചയങ്ങളിലൂടെ വീട് ലഭിക്കുക. ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 101 ഭവന സമുച്ചയങ്ങള്‍ പണിയാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 12 സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജന്റിനെയും ക്രൂരമായി മർദിച്ച് മുഖംമൂടി സംഘം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
തുറന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് വിജയ്, തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി, സഖ്യത്തിന് കക്ഷികളെ ക്ഷണിച്ച് പ്രമേയം