Life Mission : 'മനസോടെ ഇത്തിരി ഭൂമി'; ഭവനരഹിതർക്കായി കുടുംബസ്വത്ത് സർക്കാരിന് കൈമാറി അടൂർ ഗോപാലകൃഷ്ണൻ

Web Desk   | Asianet News
Published : Feb 03, 2022, 04:18 PM IST
Life Mission :  'മനസോടെ ഇത്തിരി ഭൂമി'; ഭവനരഹിതർക്കായി കുടുംബസ്വത്ത് സർക്കാരിന് കൈമാറി അടൂർ ഗോപാലകൃഷ്ണൻ

Synopsis

സർക്കാർ പ്രഖ്യാപനം കണ്ടാണ് അടൂർ ഏറത്ത് പഞ്ചായത്തിലെ ഭൂമി കൈമാറാൻ അടൂർ ഗോപാലകൃഷ്ണൻ തദ്ദേശ സ്വയംഭരണ മന്ത്രി ഗോവിന്ദൻ മാസ്റ്ററെ സന്നദ്ധത അറിയിച്ചത്.  

പത്തനംതിട്ട: ഭവനരഹിതർക്ക് വീടുവച്ചു നൽകാനായി ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ (Adoor Gopalakrishnan)  തൻറെ കുടുംബ സ്വത്ത് സർക്കാരിന് കൈമാറി.  അടൂർ ഏറത്ത് (Erath)  പഞ്ചായത്തിലെ പതിമൂന്നര സെൻറ് ഭൂമിയാണ് സർക്കാറിന് നൽകിയത്. 

ഭൂരഹതിരും ഭവന രഹിതരുമായവർക്ക് ലൈഫ് മിഷൻറെ (Life Mission) ഭാഗമായി സർക്കാർ ഭൂമിയും വീടും നൽകുന്നുണ്ട്. ഇത്തരത്തിൽ പാവങ്ങള്‍ക്ക് വീടുവയ്ക്കാൻ സൗജന്യമായി ഭൂമി കൈമാറാൻ സന്നദ്ധരാവയവരോട് മുന്നോട്ടുവരാൻ സർക്കാർ അഭ്യർത്ഥിച്ചിരുന്നു. മനസോട് ഇത്തിരി ഭൂമി എന്ന പദ്ധതിയും പ്രഖ്യാപിച്ചു. നിരവധി സുമനസുകള്‍ ഇതിനകം ഭൂമി നൽകി. സർക്കാർ പ്രഖ്യാപനം കണ്ടാണ് അടൂർ ഏറത്ത് പഞ്ചായത്തിലെ ഭൂമി കൈമാറാൻ അടൂർ ഗോപാലകൃഷ്ണൻ തദ്ദേശ സ്വയംഭരണ മന്ത്രി ഗോവിന്ദൻ മാസ്റ്ററെ സന്നദ്ധത അറിയിച്ചത്.

സർക്കാരിൻെറ രണ്ടാം ഘട്ട ലൈഫ് പദ്ധതിയിലേക്ക് 9 ലക്ഷം അപേക്ഷകളാണ് ലിച്ചത്. ഇതിൽ നിന്നും അഞ്ചു ലക്ഷം പേരെ തെരഞ്ഞെടുത്തതിൽ രണ്ടര ലക്ഷംപേർ ഭൂ രഹിതരാണ്. സർക്കാരിന് കൈമാറുന്ന ഭൂമി ഈ ഭൂരഹതർക്ക് വീടും ഫ്ലാറ്റും നിർമ്മിക്കാൻ ഉപോയഗിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദക്ഷിണ മൂകാംബിക ക്ഷേത്ര ശ്രീകോവിലിൽ കയറാൻ ദമ്പതിമാരുടെ ശ്രമം, ഓടിയെത്തിയ മേൽശാന്തി തടഞ്ഞു; ശുദ്ധികലശം നടത്തും
ശബരിമലയിൽ കേരളീയ സദ്യ 21മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം