ഇടനിലക്കാരി സ്വപ്ന തന്നെ; ലൈഫ് മിഷൻ കരാറിൽ സ്വപ്ന കമ്മീഷൻ ആവശ്യപ്പെട്ടുവെന്ന് യൂണിടാക് ഉടമ

By Web TeamFirst Published Aug 12, 2020, 11:42 AM IST
Highlights

ഒരു സ്വകാര്യ കരാർ കിട്ടാൻ സാധാരണ കോൺട്രാക്റ്റർ ചെയ്യാറുള്ളത് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ സന്തോഷ് ഇത് സംബന്ധിച്ച് എൻഐഎയ്ക്ക് മൊഴി നൽകിയതായി അറിയിച്ചു.

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ കിട്ടയത് സന്ദീപ് വഴിയെന്ന് യൂണിടാക് ഉടമ. അറബിയോട് സംസാരിച്ചു കരാർ ഉറപ്പിക്കാൻ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണെന്ന് വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനു പകരമായി സ്വപ്ന കമ്മീഷൻ ആവശ്യപ്പെട്ടുവെന്നും സന്തോഷ് ഈപ്പൻ പറയുന്നു.

ഒരു സ്വകാര്യ കരാർ കിട്ടാൻ സാധാരണ കോൺട്രാക്റ്റർ ചെയ്യാറുള്ളത് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ സന്തോഷ് ഇത് സംബന്ധിച്ച് എൻഐഎയ്ക്ക് മൊഴി നൽകിയതായി അറിയിച്ചു. പതിനെട്ടര കോടിയുടേതായിരുന്നു ലൈഫ് മിഷൻ കരാറെന്നും ഇതിൽ പതിനാലു കോടിയും കിട്ടിയതായും സന്തോഷ് ഈപ്പൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായോ ഉദ്യോഗസ്ഥരുമായോ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ഈപ്പൻ പറയുന്നു.

വടക്കാഞ്ചേരി നഗരസഭ നൽകിയ ഭൂമിയിലാണ് റെഡ് ക്രസൻ്റ് എന്ന യുഎഇയിലെ സന്നദ്ധ സംഘടന വഴി ഫ്ലാറ്റ് നിർമ്മാണം നടക്കുന്നത്. വിദേശ നാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചാണ് നിർമ്മാണം നടക്കുന്നതെന്ന വിവാദങ്ങൾക്കിടെയാണ് കരാറുകാരൻ്റെ വെളിപ്പെടുത്തൽ. കൊച്ചി ആസ്ഥാനമായ യൂണിടെക് ബിൽഡേഴ്സിനാണ് കോണ്‍സുലേറ്റ് നിർമ്മാണ കരാർ നൽകിയിരുന്നത്. പതിനെട്ടരക്കോടിയുടെ നിർമ്മാണ കരാർ‍ ലഭിച്ചത് സ്വപന വഴിയാണെന്ന് കരാറുകാൻ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തി.

ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഉറപ്പിച്ചതിന് ഒരു കോടി കമ്മീഷൻ ലഭിച്ചുവെന്ന് സ്വപ്ന എൻഐഎക്ക് മൊഴി നൽകിയിരുന്നു. ഈ പണം ബാങ്ക് ലോക്കറിൽ നിന്നും കണ്ടെത്തുകയും ചെയ്തു. കമ്മീഷൻ നൽകിയെന്ന് കരാറുകാരൻ സമ്മതിച്ചു. പതിനാലരക്കോടി രൂപ ഇതിനകം ലഭിച്ചുവെന്നും സന്തോഷ് ഈപ്പൻ പറയുന്നു. ലൈഫ് മിഷൻ സിഇഒയും കോണ്‍സുലേറ്റ് ജനറലും ഒപ്പുവച്ച ധാരണ പത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഭൂമിയിൽ നിർമ്മാണം നടക്കുന്നത്. 

അതുകൊണ്ട് കെട്ടിടത്തിന്‍റെ നിർമ്മാണ പുരോഗതി വിലയിരുത്തേണ്ട ഉത്തരവാദിത്വം ലൈഫ് മിഷന് തന്നെയാണ്. എന്നാൽ നിർമ്മാണത്തിലോ കരാറിലോ ഇടപെട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നുത്. സംസ്ഥാന സർക്കാർ അംഗീകരിച്ച ഒരു ധാരണപത്രത്തിൻറെ അടിസ്ഥനത്തിൽ നടന്ന കോടികളുടെ ഇടപാടിൽ അന്വേഷണം നടത്താതെ  സർക്കാർ എങ്ങനെ ഒഴിഞ്ഞുമാറാൻ കഴിയുെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.   

click me!