കോട്ടയത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published : Aug 12, 2020, 11:24 AM IST
കോട്ടയത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Synopsis

വെള്ളക്കെട്ടിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കിന് നിയന്ത്രണം നഷ്ടമായി എതിർദിശയിൽ നിന്നുള്ള പിക്കപ്പ് വാനിന്‍റെ അടിയിലേക്ക് വീഴുകയായിരുന്നു. 

കോട്ടയം: ഏറ്റുമാനൂർ തെള്ളകത്ത് എംസി റോഡിലെ വെള്ളക്കെട്ടിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശ്ശൂർ ചെങ്ങല്ലൂർ കുറിശ്ശേരി സോബിൻ ജെയിംസ് (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ  തെള്ളകം ജംഗ്ഷൻ സമീപമാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ ഭാഗത്തു നിന്നും കോട്ടയത്തേക്കു പോകുകയായിരുന്നു സോബിൻ. വെള്ളക്കെട്ടിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കിന് നിയന്ത്രണം നഷ്ടമായി എതിർദിശയിൽ നിന്നുള്ള പിക്കപ്പ് വാനിന്‍റെ അടിയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് മരിച്ചു.

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി