പള്ളുരുത്തിയിൽ ഇടിമിന്നൽ നാശം, 15 വീടുകൾക്ക് കേടുപാട്

Published : Oct 11, 2026, 09:10 AM IST
lightning strike damages 15 houses in palluruthy kochi

Synopsis

വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ പള്ളുരുത്തി ഇല്ലത്തുനഗറിലെ 15-ഓളം വീടുകൾക്ക് നാശനഷ്ടം

കൊച്ചി: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ പള്ളുരുത്തി ഇല്ലത്തുനഗറിലെ 15-ഓളം വീടുകൾക്ക് നാശനഷ്ടം. വീടുകളിലെ വൈദ്യുതോപകരണങ്ങൾ കത്തിനശിക്കുകയും ചില വീടുകളുടെ ഭിത്തികളിൽ വിള്ളലുകൾ ഉണ്ടാകുകയും ചെയ്തു. തീഗോളം താഴേക്ക് പതിക്കുന്നത് പോലെയായിരുന്നു മിന്നലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഷറഫുദ്ദീൻ എന്നയാളുടെ വീട്ടിലെ വയറിങ് പൂർണമായി കത്തിനശിച്ചു. ടെലിവിഷൻ, ഫ്രിഡ്ജ്, കംപ്യൂട്ടർ, ഫാൻ തുടങ്ങിയ ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. വീടിന്‍റെ ടെറസിനും നാശമുണ്ടായി.

കെഎസ് അനിൽകുമാർ, എ കെ ഷിബു, പിഎസ് സുജിത്ത്, അൻസാർ, സുരേഷ്, ജോളി ജോർജ്, ജുനൈദ് എന്നിവരുടെ വീടുകളിലും വൈദ്യുതോപകരണങ്ങൾ നശിച്ചു. ഇടിമിന്നലിൽ നാശനഷ്ടമുണ്ടായ വീടുകൾ ദീപക് ജോയ് എംഎൽഎ സന്ദർശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`കൗൺസിലർ ആയി തുടരും, മരിക്കും വരെ ബിജെപിയിൽ'; രാജി വിവാദത്തിൽ വിശദീകരണവുമായി ആർ ശ്രീലേഖ, കോൺഗ്രസിലേക്ക് പോകുമെന്നത് അസംബന്ധമെന്നും പ്രതികരണം
അടൂരിലെ എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് സംഘർഷം; രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതി, മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്