അടൂരിലെ എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് സംഘർഷം; രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതി, മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

Published : Oct 11, 2026, 08:43 AM IST
adoor sfI youth congress clash rahul mamkootathil named first accused

Synopsis

അടൂരിൽ എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കടുത്ത സംഘർഷത്തിൽ പ്രതികൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു

പത്തനംതിട്ട: അടൂരിൽ എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കടുത്ത സംഘർഷത്തിൽ പ്രതികൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ രാത്രി ഏഴംകുളത്ത് തുടങ്ങി അടൂരിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്ന സംഘർഷത്തിൽ അടൂർ പോലീസ് ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കെഎസ്‌യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടൂരിലെ സ്വകാര്യ ആശുപത്രി പരിസരത്തുവെച്ചും ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ പ്രദേശത്തെ ഒരു സിപിഎം നേതാവിന്‍റെ കാർ അടിച്ചുതകർത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിഎസ് സിക്കെതിരെ ക്രൈംബ്രാഞ്ച്, 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ബോധപൂർവ്വം, ഒത്തുകളി, എഫ്ഐആർ റദ്ദാക്കാൻ പിഎസ് സി കോടതിയെ സമീപിച്ചത് ദുരൂഹം
പത്തനംതിട്ട സിപിഎമ്മിലും വിവാദം; കോഴഞ്ചേരിയിൽ പാർട്ടി വിടാൻ കൂടുതൽ നേതാക്കൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും ഒഴിയുമെന്ന് ടിം ടൈറ്റസ്