മെസിയുടെ പേരിലെ തട്ടിപ്പ്: അഴിമതി തടയൽ വകുപ്പ് ചുമത്തുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഉടൻ

Published : Oct 08, 2026, 05:04 PM IST
lionel messi

Synopsis

മെസ്സിയെ കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ മന്ത്രി വി അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന വകുപ്പ് ചുമത്താൻ സാധ്യത. അഴിമതി കേസെടുക്കുന്നതിൽ ഡിജിപിയുമായും എസ്ഐടി തലവൻ പി വിജയനുമായും ആഭ്യന്തര ചർച്ചകള്‍ നടത്തി.

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ സംസ്ഥാനത്ത് നടന്ന തട്ടിപ്പിൽ അഴിമതി തടയൽ വകുപ്പ് ചുമത്തുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഉടൻ. മുൻ മന്ത്രി അബ്ദുറഹ്മാനെതിരെ ഉള്‍പ്പെടെ വിജിലൻസ് കേസെടുക്കണമെന്ന എസ്ഐടി റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് നൽകിയിരുന്നു. ഈ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് മന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. അഴിമതി കേസെടുക്കുന്നതിൽ ഡിജിപിയുമായും എസ്ഐടി തലവൻ പി വിജയനുമായും ആഭ്യന്തര ചർച്ചകള്‍ ഇതിനകം നടത്തിയിട്ടുണ്ട്. വി അബ്ദുറഹ്മാൻ, പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, സ്പോർട്സ് കൗണ്‍സിൽ മുൻ പ്രസിഡൻ്റ് യു ഷറഫലി എന്നിവരെ പ്രതിയാക്കി എസ്ഐടി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകും.

തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘം കഴിഞ്ഞ ദിവസം ഡിജിപിക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി അന്വേഷണം വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ശുപാർശ. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാനെന്ന പേരിൽ നടന്നത് ചട്ടലംഘനങ്ങൾ ആണെന്നും വിദേശ യാത്ര വഴി സർക്കാരിന് നേട്ടമുണ്ടായില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പേഴ്സൺ സറ്റാഫ് അംഗങ്ങളുടെ കത്തിടപാടുകൾ സെക്രട്ടറിയേറ്റ് മാനുവലിന് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിക്ക് വഴിവിട്ട സഹായം നൽകിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. പ്രത്യേകം കേസെടുക്കണോ എന്നത് ഡിജിപി പരിശോധിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഡിഗ്രിക്ക് മാത്രം ഇന്ന് വിലയില്ല; യുവാക്കളെ സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാം': പി കെ കുഞ്ഞാലിക്കുട്ടി
പത്തനംതിട്ട സിപിഎമ്മിൽ വിഭാഗീയത രൂക്ഷം; ജില്ലാ സെക്രട്ടറിയേറ്റിലെ ഏക ഒഴിവ് നികത്താനായില്ല, പന്തളം ഏരിയ കമ്മിറ്റിയിലും പൊട്ടിത്തെറിക്ക് സാധ്യത