
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വില്പനയിൽ പ്രതികരിച്ച് റവന്യു വകുപ്പ് മന്ത്രി എ പി അനിൽകുമാർ. മദ്യനയത്തിൽ കൂടിയാലോചന ഇല്ലാതെ തീരുമാനമെടുക്കില്ലെന്ന് മന്ത്രി എ പി അനിൽകുമാർ പറഞ്ഞു. എൽഡിഎഫ് ഭരണകാലത്തേതുപോലെ ഒരാളിൽ മാത്രം കേന്ദ്രീകരിച്ചല്ല തീരുമാനങ്ങൾ എടുക്കുന്നതെന്നും നയപരമായ കാര്യങ്ങൾ മുന്നണിയിലും പാർട്ടിയിലും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം തെറ്റാണെന്ന് തോന്നിയാൽ തിരുത്തുമെന്നും മന്ത്രി അനിൽകുമാർ വ്യക്തമാക്കി.
അതെ സമയം സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ സാധ്യതയില്ല. ധനബില്ലിൽ നികുതി ഘടന തുടർന്നേക്കുമെന്നാണ് വിവരം. ബില്ല് പാസായാലും വിൽപന സാധ്യമല്ലെന്ന വാദമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam